ബോളിവുഡ് നടൻ സൽമാൻ ഖാന് വധഭീഷണി

0

ബോളിവുഡ് നടൻ സൽമാൻ ഖാന് വധഭീഷണിയെ തുടർന്ന് കഴിഞ്ഞ ദിവസം കനത്ത സുരക്ഷയിലാണ് മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്. വധ ഭീഷണിയെ തുടർന്ന് സ്വയരക്ഷക്കായി തോക്ക് ഉപയോ​ഗിക്കാനുള്ള ലൈസൻസ് സൽമാൻ ഖാന് ലഭിച്ചു. നിലവിൽ ചിരഞ്ജീവി നായകനായ ലൂസിഫറിന്‍റെ തെലുങ്ക് റീമേക്കായ ചിരഞ്ജീവിയുടെ ‘ഗോഡ്ഫാദർ’ എന്ന ചിത്രത്തിലാണ് സൽമാൻ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.

പഞ്ചാബി ​ഗായകനും കോൺ​ഗ്രസ് നേതാവുമായിരുന്ന സിദ്ധു മൂസെവാല അജ്ഞാതരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് സൽമാൻ ഖാനും പിതാവിനും നേരെ വധഭീഷണി ഉയർന്നത്.

വധ ഭീഷണിയെ തുടർന്ന് സൽമാൻ പൊലീസ് കമ്മീഷണർ വിവേക് ഫൻസാൽകറെ കാണുകയും ലൈസൻസിന് അപേക്ഷിക്കുകയും ചെയ്തിരുന്നു

തുടർന്നാണ് സ്വയരക്ഷക്കായി തോക്ക് ഉപയോ​ഗിക്കാനുള്ള ലൈസൻസ് സൽമാൻ ഖാന് ലഭിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here