ഓ ടി ടിയിലും കടുവ ഇറങ്ങി

0

തിയേറ്ററുകളില്‍ മികച്ച വിജയവുമായി മുന്നേറുന്ന ഷാജി കൈലാസ്- പൃഥ്വിരാജ് ചിത്രമായ കടുവയുടെ ഒടിടി പ്രദര്‍ശനം ആമസോണ്‍ പ്രൈമിൽ ആരംഭിച്ചു. ബോക്സ് ഓഫീസിൽ ഇതിനകം 50 കോടി ക്ലബ്ബില്‍ ഇടം നേടിയ ചിത്രം ആക്ഷന്‍ ത്രില്ലർ ഗണത്തിലാണ് കൈയ്യടി നേടുന്നത്. പൃഥ്വിരാജ് കൂടാതെ ബോളിവുഡ് നടൻ വിവേക് ഒബ്റോയ്, സംയുക്ത മേനോന്‍. സീമ, കലാഭവൻ ഷാജോൺ, ബൈജു, ജനാർദ്ദനൻ, അലന്‍സിയര്‍, അര്‍ജുന്‍ അശോകന്‍ എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്.

പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറിൽ സുപ്രിയ മേനോൻ, ലിസ്റ്റിന്‍ സ്റ്റീഫൻ എന്നിവർ ചേർന്നാണ് നിർമ്മാണം. ജിനു എബ്രഹാമാണ് കടുവയുടെ രചന നിര്‍വഹിച്ചിരിക്കുന്നത്. ഒരു നീണ്ട ഇടവേളക്ക് ശേഷം ഷാജി കൈലാസ് തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് കടുവ. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി തുടങ്ങിയ താരങ്ങളുടെ ചുവട് പിടിച്ചാണ് പൃഥ്വിരാജ് പക്കാ മാസ്സ് ചിത്രത്തിൽ അമാനുഷിക കഥാപാത്രമായി എത്തുന്നത്

LEAVE A REPLY

Please enter your comment!
Please enter your name here