മലയാളത്തിലെ ആദ്യ അഡൾട്ട് ഒൺലി ഓ ടി ടി പ്ലാറ്റ്‌ഫോം തുടങ്ങി

0

മലയാളത്തിലെ ആദ്യ അഡൾട്ട് ഒൺലി ഓൺലൈൻ പ്ലാറ്റഫോമിൽ ഇനി മുതൽ ചൂടൻ മലയാള ചിത്രങ്ങൾ ആസ്വദിക്കാം. ‘യെസ്‌മ’ എന്ന പേരിലാണ് പ്ലാറ്റ്‌ഫോം അറിയപ്പെടുന്നത്. ഒരു മാസത്തെ സബ്‌സ്‌ക്രിപ്‌ഷന് 111 രൂപയാണ് ഈടാക്കുന്നത്. യെസ്‌മയുടെ (yessma.com) ഓൺലൈൻ പ്ലാറ്റഫോമിൽ ആദ്യ ചിത്രം ‘നാൻസി’ പ്രദർശനം തുടങ്ങി.

മൂന്ന് മാസത്തെ സബ്‌സ്‌ക്രിപ്‌ഷന് 333 രൂപയും ആറ് മാസത്തേക്ക് 555 രൂപയുമാണ്. കാലാനുസൃതമായ മാറ്റങ്ങൾ കണക്കിലെടുത്താണ് യെസ്മയിലൂടെ മലയാള സിനിമാ ചരിത്രത്തിൽ ആദ്യമായി അഡൾട്ട്‌സ് ഒൺലി സിനിമകൾക്കുള്ള ഇടം തുറക്കുന്നതെന്ന് അണിയറ പ്രവർത്തകർ പറയുന്നു.

വിദേശത്തും ഇന്ത്യയിൽ ഹിന്ദി, മറാഠി, ബംഗാളി, തമിഴ്, തെലുങ്ക് തുടങ്ങിയ ഭാഷകളിലും അഡൾട്ട് ഒൺലി ഓ ടി ടി പ്ലാറ്റ്‌ഫോമുകൾ ഏറെ നാൾ മുൻപ് തന്നെ ആരംഭിച്ചിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് മലയാളത്തിൽ ഇത്തരമൊരു സംരംഭത്തിന് തുടക്കമിടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here