സുരേഷ് ഗോപിയുടെ പാപ്പൻ ഇന്ന് മുതൽ മുംബൈയിലും

0

കേരളത്തിൽ മികച്ച പ്രതികരണം നേടി മുന്നേറുന്ന സുരേഷ് ഗോപി ചിത്രമായ പാപ്പൻ ഇന്ന് മുതൽ മുംബൈയിലെ പതിനഞ്ചോളം കേന്ദ്രങ്ങളിലാണ് പ്രദർശനത്തിനെത്തുന്നത്. സുരേഷ് ഗോപിയുടെ കരിയറിലെ 252-ാം ചിത്രമായി എത്തിയ പാപ്പന്‍ കേരളത്തില്‍ മാത്രമാണ് തുടക്കത്തില്‍ റിലീസ് ചെയ്യപ്പെട്ടത്. കേരളത്തിൽ ഒരാഴ്ച കൊണ്ട് പാപ്പൻ നേടിയത് 17.85 കോടിയാണ്.

ബോക്സ് ഓഫീസ് കളക്ഷനില്‍ ചിത്രം ഇനിയും മുന്നോട്ട് പോകുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകൂട്ടല്‍.. യുഎഇ, ജിസിസി, യുഎസ് അടക്കമുള്ള വിദേശ മാര്‍ക്കറ്റുകൾക്കൊപ്പം ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെയും റിലീസ് ഈ വാരാന്ത്യത്തിലാണ്. മുംബൈയിലും സുരേഷ് ഗോപിയുടെ ആരാധകർ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പാപ്പൻ.

സലാം കാശ്‍മീരി’നു ശേഷം ജോഷിയും സുരേഷ് ഗോപിയും ഒന്നിക്കുന്ന ചിത്രത്തിൽ സിഐ എബ്രഹാം മാത്യു മാത്തൻ’ എന്ന കഥാപാത്രത്തെയാണ് മലയാളത്തിന്റെ സ്വന്തം ആക്ഷൻ ഹീറോ അവതരിപ്പിക്കുന്നത്.

ഒരു നീണ്ട ഇടവേളക്ക് ശേഷം സുരേഷ് ​ഗോപി പൊലീസ് വേഷത്തിൽ എത്തുന്ന ചിത്രം കൂടിയാണ് ‘പാപ്പൻ’.
നീതാ പിള്ളയാണ് ചിത്രത്തിലെ നായിക.

ഗോകുലം ഗോപാലൻ, ഡേവിഡ് കാച്ചപ്പിള്ളി, റാഫി മതിര എന്നിവർ ചേർന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഗോകുലം മൂവീസും ഡ്രീം ബിഗ് ഫിലിംസും ചേർന്നാണ് ചിത്രം തീയേറ്ററുകളിൽ എത്തിക്കുന്നത്. ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍  നൈല ഉഷ, ഗോകുൽ സുരേഷ്, കനിഹ, ആശാ ശരത്ത്, സ്വാസിക, ജുവൽ മേരി, വിജയരാഘവൻ, ടിനി ടോം, രാഹുൽ മാധവ്, ശ്രീജിത്ത് രവി ജനാർദ്ദനൻ, നന്ദലാൽ ചന്തു നാഥ്, അച്ചുതൻ നായർ , സജിതാ മഠത്തിൽ, സാവിത്രി ശ്രീധർ, ബിനു പപ്പു, നിർമ്മൽ പാലാഴി, മാളവികാ മോഹൻ, സുന്ദർ പാണ്ഡ്യൻ ,ശ്രീകാന്ത് മുരളി, ബൈജു ജോസ്, ഡയാനാ ഹമീദ്, വിനീത് തട്ടിൽ എന്നിവരും പ്രധാന താരങ്ങളാണ്.

തിരക്കഥ ഒരുക്കിയത് ആർ ജെ ഷാൻ. ഗാനങ്ങൾ – മനു മഞ്ജിത്ത്.-ജ്യോതിഷ് കാശി, സംഗീതം -ജെയ്ക്ക് ബിജോയ്സ്. അജയ് ഡേവിഡ് കാച്ചപ്പിള്ളി ഛായാഗ്രഹണവും ശ്യാം ശശിധരൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here