കഴിഞ്ഞ ദിവസം രാത്രിയിൽ മുംബൈ വിമാനത്താവളത്തിൽ വച്ചായിരുന്നു ആരാധകന്റെ അമിതാവേശത്തിൽ ഷാരൂഖ് ഖാൻ ക്ഷുഭിതനായയത്.
ബോളിവുഡ് താരം മക്കളായ ആര്യനും അബ്രാമിനുമൊപ്പം വിമാനത്താവളത്തിൽ നിന്ന് പുറത്തേക്ക് വരുന്നതിനിടയിലാണ് അപ്രതീക്ഷിതമായ ആരാധകന്റെ കടന്ന് കയറ്റം ആശങ്ക ഉയർത്തിയത്.
പാപ്പരാസികൾ പകർത്തിയ ദൃശ്യത്തിൽ ആരാധകൻ സെൽഫി എടുക്കുന്നതിനിടയിൽ ഷാരൂഖാന്റെ കയ്യിൽ കടന്നു പിടിക്കാൻ ശ്രമിച്ചതോടെയാണ് താരം ജാഗ്രതയോടെ പുറകിലേക്ക് തെന്നി മാറിയത്. എന്നാൽ അവസരോചിതമായി മകൻ ആര്യൻ ഖാൻ ഇടപെട്ട് രംഗം ശാന്തമാക്കി
അമിതാവേശത്തിൽ ആരാധകൻ അനുവാദമോ സൂചനയോ ഇല്ലാതെ ഇടിച്ചു കയറി സെൽഫി എടുക്കാനുള്ള നീക്കത്തിലാണ് താരത്തിന്റെ കൈയിൽ കയറി പിടിക്കാൻ ശ്രമിച്ചത്. ഷാരൂഖ് ഖാന്റെ കൈ പിടിച്ച് നടന്നിരുന്ന മകൻ അബ്രാം പരിഭ്രാന്തിയിലായതും താരത്തെ അലോസരപ്പെടുത്തി

- കനൽത്തുരുത്തുകൾ വനിതാനാടകം നാളെ; മന്ത്രി ഡോ. ആർ ബിന്ദു മുഖ്യാതിഥി
- മലയാളത്തിന്റെ ഇതിഹാസ താരത്തിന് ആശംസകളുമായി മുംബൈ മലയാളികൾ
- ഓടുന്ന ട്രെയിനിനടിയിൽ വീണ സ്ത്രീയെ റെയിൽവേ പോലീസ് സാഹസികമായി രക്ഷപ്പെടുത്തി
- നവതിയുടെ നിറവിൽ മലയാളത്തിന്റെ മഹാനടൻ
- മുംബൈയിൽ ഐഫോൺ 15 വാങ്ങാൻ യുവാക്കളുടെ നീണ്ട നിര