പ്രവേശനോത്സവം – ഐരോളി

0

ഐരോളി കൈരളിയുടെയും എസ്.എൻ.എം.എസ്. ഐരോളിയുടെയും നേതൃത്വത്തിൽ നടന്ന മലയാളം മിഷൻ പ്രവേശനോത്സവം ആഗസ്ത് 7 ന് വൈകുന്നേരം 4 മണി മുതൽ ഐരോളി സെക്ടർ 10 ലെ സെന്റ് ജോസഫ് ചർച്ചിൽ വെച്ച് നടന്നു.

മലയാളം മിഷൻ നവി മുംബൈ മേഖല പ്രസിഡന്റ് വത്സൻ മൂർക്കോത്ത് മുഖ്യാതിഥിയായി പങ്കെടുത്ത ചടങ്ങിൽ കൈരളി ഐരോളി പ്രസിഡന്റ് ആർ.സി.പിള്ള അധ്യക്ഷനായിരുന്നു. നിലവിളക്കു കൊളുത്തി നടത്തിയ ഉത്‌ഘാടനത്തിനും പ്രാർത്ഥനാ ഗാനത്തിനും ശേഷം കാര്യപരിപാടികൾ ആരംഭിച്ചു.

ഐരോളിയിലെ ഇതര സഹോദര സംഘടനകളിൽ നിന്നുള്ള പ്രതിനിധികൾ അതിഥികളായി പങ്കെടുത്തു. എസ്.എൻ.എം.എസ്. ഐരോളി യൂണിറ്റ് സെക്രട്ടറി വി.കെ. പവിത്രൻ, ഐരോളി നായർ സർവ്വീസ് സൊസൈറ്റി വൈസ് പ്രഡിഡന്റ് അച്യുതൻകുട്ടി, ഐരോളി അയ്യപ്പ സേവാ സമിതി വൈസ് പ്രസിഡന്റ് സുനിൽ, സെൻറ് ജോസഫ് ചർച്ച് ട്രസ്റ്റി എ.സി.ജോൺ, എസ്.എൻ.ഡി.പി. ഐരോളി ശാഖാ പ്രസിഡന്റ് സുനിൽ എന്നിവർ ആശംസാ പ്രസംഗം നടത്തി. കൈരളി ഐരോളി കോർഡിനേറ്റർ രാജേഷ് നായർ സ്വാഗതവും ഐരോളി കൈരളി ജനറൽ സെക്രട്ടറി വിശാൽ നായർ നന്ദിയും പറഞ്ഞു. മലയാളം മിഷൻ കുട്ടികളുടെ കലാപരിപാടികൾ കൊണ്ട് ചടങ്ങിന് തിളക്കമേകി. മലയാളം മിഷൻ അധ്യാപകരെ ആദരിക്കൽ ചടങ്ങും ഉണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here