മുംബൈയിലെ വിദ്യാഭ്യാസ മേഖലയിലെ പ്രമുഖനായ ഡോ ഉമ്മൻ ഡേവിഡിന് റോട്ടറി ഇന്റർനാഷണൽ അംഗീകാരം

0

ഡോംബിവ്‌ലി ഹോളി ഏഞ്ചൽസ് സ്‌കൂൾ ആൻഡ് ജൂനിയർ കോളേജ് സ്ഥാപക പ്രിൻസിപ്പലും ഡയറക്ടറുമായ ഡോ ഉമ്മൻ ഡേവിഡിനെ വിദ്യാഭ്യാസ മേഖലക്ക് നൽകിയ ശ്രദ്ധേയമായ സംഭാവനകൾ കണക്കിലെടുത്തും സാമൂഹിക സാംസ്‌കാരിക രംഗത്തെ മികവുറ്റ സേവനങ്ങൾ അംഗീകരിച്ചുമാണ് ആദരവ് കൈമാറിയത്.

മഹാരാഷ്ട്രയിൽ CBSE പരീക്ഷയിൽ ഒന്നാം സ്ഥാനത്തെത്തിയത് ഹോളി ഏഞ്ചൽസ് സ്കൂളിലെ വിദ്യാർത്ഥി ദിക്ഷ സുവർണ്ണയാണ്. CBSE പത്താം ക്ലാസ് പരീക്ഷയിൽ 99.60 ശതമാനം (498 / 500 ) മാർക്ക് നേടിയാണ് ഉന്നത വിജയം കരസ്ഥമാക്കിയത്. ഗ്ലോബൽ സി ബി എസ് സി റാങ്ക് ലിസ്റ്റിലും ഈ മിടുക്കി ഇടം നേടി. കഴിഞ്ഞ 16 വർഷമായി തുടർച്ചയായി നൂറു മേനി വിജയം ഉറപ്പാക്കുന്ന വിദ്യാഭ്യാസ സ്ഥാപനത്തിനുള്ള അംഗീകാരം കൂടിയായിരുന്നു റോട്ടറി ജില്ലാ ഗവർണർ ഡോ ഉമ്മൻ ഡേവിഡിന് കൈമാറിയത്. ചെമ്പൂരിലെ ഹോട്ടൽ റോയൽ ഓർക്കിഡിലായിരുന്നു ചടങ്ങ്.

LEAVE A REPLY

Please enter your comment!
Please enter your name here