വ്യവസായിയും സാമൂഹിക പ്രവർത്തകനുമായ ഉപേന്ദ്ര മേനോന് ഡോക്ടറേറ്റ്

0

മുംബൈ വ്യവസായിയും സാമൂഹിക പ്രവർത്തകനുമായ ഉപേന്ദ്ര മേനോൻ ഗ്ലോബൽ ഹ്യൂമൻ പീസ് യൂണിവേഴ്സിറ്റിയുടെ (Global Human Peace University) ഡോക്ടറേറ്റ് ബഹുമതിക്ക് (Honorary Doctorate) അർഹനായി.

ആഗസ്റ്റ് 6ന് പോണ്ടിച്ചേരി കലൈരംഗം ഹാളിൽ വച്ച് നടന്ന ബിരുദദാന ചടങ്ങിൽ സാമൂഹിക സേവന രംഗത്തിലാണ് പുരസ്‌കാരം ലഭിച്ചത്. GHPU ചാൻസലർ ഡോ പി മാനുവൽ, പോണ്ടിച്ചേരി സ്പീക്കർ എംബലം ആർ സെൽവം, ജഡ്‌ജി കെ വെങ്കിടേശൻ, കെ സമ്പത്കുമാർ ഐ എ എസ്, എന്നിവർ ചേർന്നാണ് പുരസ്‌കാരം കൈമാറിയത്.

അര നൂറ്റാണ്ടിലേറെ ഇടതടവില്ലാതെ സാമൂഹിക സേവന രംഗത്ത് പ്രവർത്തന സമ്പത്തുള്ള ഉപേന്ദ്ര മേനോൻ വ്യവസായ രംഗത്തും തനതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ഇൻഡസ്ട്രിയൽ, മറൈൻ, ഓയിൽ, എഞ്ചിനീയറിംഗ്, വിഭാഗങ്ങളിൽ ഊർജ സംരക്ഷണ മേഖലയിൽ വിജയപ്രദമായി പ്രവർത്തന ശേഷി പ്രകടിപ്പിച്ചിട്ടുണ്ട്. അനേകം പുരസ്‌കാരങ്ങൾ ഇതിനകം മേനോനെ തേടിയെത്തി.

സ്പെഷ്യൽ എക്സിക്യൂട്ടീവ് ഓഫീസർ മഹാരാഷ്ട്ര (1996), പ്രൈസ് ഓഫ് ഇന്ത്യ കോൺസ്റ്റിട്യൂഷൻ ഹൌസ് ഡൽഹി, കാശ്മീർ ടു കേരള ഫൌണ്ടേഷൻ (Kashmir to Kerala Foundation) നൽകിയ ബെസ്റ്റ് സോഷ്യൽ ആക്ടിവിസ്റ്റ് പുരസ്‌കാരം, പ്രമുഖ മറാത്തി പത്രമായ ലോക്സത്ത (Loksatta) ഏർപ്പെടുത്തിയ മുംബൈ ലൈഫ്‌സ്റ്റൈൽ ഐക്കൺ 2021, സംസ്ഥാന ഉപയോക്ത വേദി അവാർഡ് 2018, തുടങ്ങിയ അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.

മേനോൻ ഇന്ത്യയിലെ മുഖ്യ സാമൂഹിക സംഘടനയായ ജയൻറ്സ് വെൽഫെയർ ഫൌണ്ടേഷന്റെ (Giants Welfare Foundation) കേന്ദ്ര കമ്മിറ്റി അംഗവും രാജ്യത്ത് ഉടനീളം പ്രവർത്തനോന്മുഖമായ മലയാളി സംഘടനയായ ഓൾ ഇന്ത്യ മലയാളി അസ്സോസിയേഷൻ (AIMA) നാഷണൽ അഡ്വൈസറുമാണ്

LEAVE A REPLY

Please enter your comment!
Please enter your name here