കല്യാൺ ഷിൽപാട്ട റോഡിൻറെ ദുരവസ്ഥക്ക് ഉടനെ പരിഹാരമെന്ന് മന്ത്രി രവീന്ദ്ര ചവാൻ

0

കാലങ്ങളായി ഗതാഗതക്കുരുക്കിൽ വലയുന്ന കല്യാൺ ഷിൽ പാട്ട റോഡിന്റെ ദുരവസ്ഥക്ക് ഉടനെ പരിഹാരം കാണുമെന്ന് മന്ത്രി രവീന്ദ്ര ചവാൻ പറഞ്ഞു.

മഹാരാഷ്ട്ര സംസ്ഥാന മന്ത്രിയായി ചുമതലയേറ്റെടുത്ത രവീന്ദ്ര ചവാനെ സാമൂഹിക പ്രവർത്തകനും മുൻ കേരളീയ സമാജം പ്രസിഡന്റുമായ വർഗീസ് ഡാനിയൽ, സാമൂഹിക പ്രവർത്തകരായ ആന്റണി ഫിലിപ്പ്, ബിജു രാജൻ എന്നിവർ വസതിയിലെത്തി അഭിനന്ദിച്ച വേളയിലാണ് പ്രദേശത്തെ റോഡിൻറെ അവസ്ഥയെ കുറിച്ചും ചർച്ച ചെയ്തത്.

പലപ്പോഴും മണിക്കൂറുകളാണ് ട്രാഫിക്കിൽ കുടുങ്ങി കിടക്കേണ്ടി വരുന്നത്. അത്യാവശ്യ കാര്യങ്ങൾക്കായി യാത്ര ചെയ്യുന്ന വലിയൊരു വിഭാഗമാണ് ഇതോടെ ഗതാഗതകുരുക്കിൽ പെട്ട് കഷ്ടപ്പെടുന്നത്.

നിലവിൽ റോഡിൻറെ വീതി കൂട്ടി നാലു വാരി പാതയാക്കുവാനുള്ള വികസന പ്രവർത്തനങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്. യുദ്ധകാലാടിസ്ഥാനത്തിൽ പണി പൂർത്തിയാക്കാൻ കഴിഞ്ഞാൽ പ്രദേശത്തെ ലക്ഷക്കണക്കിന് ആളുകൾക്കാണ് അനുഗ്രഹമാകുന്നത്. ഈ മേഖലയിൽ നിരവധി ആഡംബര താമസ സമുച്ചയങ്ങളാണ് പണി പൂർത്തിയായി കൊണ്ടിരിക്കുന്നത്. അത് കൊണ്ട് തന്നെ വരും നാളുകളിൽ കൂടുതൽ വാഹനങ്ങൾ നിരത്തിലിറങ്ങുന്നതും വലിയ വെല്ലുവിളിയാകും.

LEAVE A REPLY

Please enter your comment!
Please enter your name here