ബോംബെ കേരളീയ സമാജം ‘സ്വാതന്ത്ര്യദിനം’ ആഘോഷിക്കുന്നു.

0

സ്വാതന്ത്ര്യത്തിന്റെ എഴുത്തഞ്ചാം വാർഷികം ആഘോഷിക്കുന്ന അവസരത്തിൽ നവതി പിന്നിട്ട ബോംബെ കേരളീയ സമാജവും ‘ആസാദി കാ അമൃത മഹോത്സവ്’ വിപുലമായി ആഘോഷിക്കും.

ആഗസ്ത് 15 ന് രാവിലെ 9-30 ന് സമാജത്തിൽ പതാക ഉയർത്തും. ലഘുഭക്ഷണത്തിന് ശേഷം 10 മണിക്ക് നമ്മുടെ അംഗങ്ങൾ മാട്ടുംഗ കേരള ഭവനത്തിൽ നിന്നു തുടങ്ങി നഗര പ്രദക്ഷണത്തിനു ശേഷം ഹിന്ദു കോളനിയിൽ പ്രവർത്തിക്കുന്ന സമാജം ദാദർ സെന്റർ വരെയും തിരിച്ചും ‘WALK FOR UNITY, WORK FOR SOCIETY’ എന്ന ആശയം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി ബാനറും ഡ്രസ് കോഡുമായി ‘പദ യാത്ര ‘ സംഘടിപ്പിക്കുമെന്ന് സെക്രട്ടറി വിനോദ് കുമാർ വി നായർ അറിയിച്ചു.

തുടർന്ന് 12 മണിക്ക് അർബുദ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പരേൽ റ്റാറ്റാ ഹോസ്പിറ്റൽ പരിസരത്ത് സൗജന്യ ഭക്ഷണം വിതരണം ചെയ്യും.

LEAVE A REPLY

Please enter your comment!
Please enter your name here