മാനസരോവർ കമോതെ മലയാളി സമാജം സ്വതന്ത്രദിനത്തിന്റെ എഴുപത്തിയഞ്ചാം വർഷീകം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.
രാവിലെ സമാജം ഓഫീസിൽ നടന്ന ചടങ്ങിൽ സമാജം പ്രസിഡന്റ് C.P ജലേഷ് ദേശീയ പതാക ഉയർത്തി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. ഉച്ചക്ക് ശേഷം നടന്ന ചിത്രരചന മത്സരത്തിൽ നൂറോളം കുട്ടികൾ പങ്കെടുത്തു. തുടർന്ന് മലയാളം മിഷന്റെ നേതൃത്വത്തിൽ അക്ഷരസന്ധ്യയും സംഘടിപ്പിച്ചു. അക്ഷരസന്ധ്യയിൽ കഴിഞ്ഞ വർഷങ്ങളിൽ പരീക്ഷ എഴുതിയ കുട്ടികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

മലയാളം ക്ലാസ്സിന്റെ പുതിയ അധ്യയന വർഷത്തിലേക്ക് എത്തിയ ഇരുപതോളം കുട്ടികളെ പൂച്ചെണ്ടുകൾ നൽകി സ്വീകരിച്ചു. സുഷ്മ പാട്ടീൽ സ്കൂളിൽ വച്ചുനടന്ന ചടങ്ങിൽ സമാജം പ്രസിഡന്റ് C. P ജലേഷ്, സെക്രട്ടറി N.B ശിവപ്രസാദ്, സമാജം ട്രെഷറാറും മലയാളം മിഷൻ കോഡിനേറ്ററുമായ V. ഗോകുൽദാസ്, മലയാളം മിഷൻ നവി മുംബൈ മേഖല സെക്രട്ടറി നിഷ പ്രകാശ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പ്രസ്തുതചടങ്ങിൽ മലയാളം മിഷൻ ടീച്ചർമാരെയും ആദരിച്ചു.
തുടർന്ന് മലയാളം ക്ലാസിലെ കുട്ടികളും ടീച്ചർമാരും അവതരിപ്പിച്ച വൈവിധ്യമാർന്ന കലാപരിപാടികൾ ചടങ്ങിന് മിഴിവേകി.
- കനൽത്തുരുത്തുകൾ വനിതാനാടകം നാളെ; മന്ത്രി ഡോ. ആർ ബിന്ദു മുഖ്യാതിഥി
- മലയാളത്തിന്റെ ഇതിഹാസ താരത്തിന് ആശംസകളുമായി മുംബൈ മലയാളികൾ
- ഓടുന്ന ട്രെയിനിനടിയിൽ വീണ സ്ത്രീയെ റെയിൽവേ പോലീസ് സാഹസികമായി രക്ഷപ്പെടുത്തി
- നവതിയുടെ നിറവിൽ മലയാളത്തിന്റെ മഹാനടൻ
- മുംബൈയിൽ ഐഫോൺ 15 വാങ്ങാൻ യുവാക്കളുടെ നീണ്ട നിര