മുംബൈയിൽ ജ്വല്ലറി തട്ടിപ്പ് കേസിൽ കൂടുതൽ അറസ്റ്റുകൾ

0

മുംബൈയിൽ മലയാളികളും ഇതരഭാഷക്കാരുമടങ്ങുന്ന ആയിരക്കണക്കിന് നിക്ഷേപകരെ വഞ്ചിച്ച കേസിലാണ് കഴിഞ്ഞ ദിവസങ്ങളിലായി അറസ്റ്റ് നടന്നത്. എസ് കുമാർ ജ്വല്ലറിയുടെ ഉടമ ശ്രീകുമാർ പിള്ള പിടിയിലായതിന് പുറകെയാണ് ജ്വല്ലറിയുടെ സിഇഓ ജോസ് ചുമ്മാർ, ഭാര്യയും പർച്ചേസ് മാനേജരുമായ സോജി ജോസ് എന്നിവരെ നഗരത്തിലെ സ്വർണ മൊത്ത സ്വർണ വ്യാപാരികളെ വഞ്ചിച്ച കേസിൽ അറസ്റ്റ് ചെയ്തത്.

രണ്ടു ദിവസം മുൻപ് ജ്വല്ലറി ഉടമ ശ്രീകുമാർ പിള്ളയെ ഡോംബിവിലിയിൽ നിന്നും കസ്റ്റഡിയിലെടുത്തതിന് പുറകെയാണ് കഴിഞ്ഞ ദിവസം ജ്വല്ലറിയുടെ സിഇഓ ജോസ് ചുമ്മാർ, ഭാര്യയും പർച്ചേസ് മാനേജരുമായ സോജി ജോസ് എന്നിവരും ഇപ്പോൾ പിടിയിലായിരിക്കുന്നത്.

കേരളത്തിൽ ഇരിഞ്ഞാലക്കുടയിലെ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്ത ദമ്പതികളെ കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടു. കൽബാദേവിയിലെ എൽടി മാർഗ്ഗ് പോലീസ് സ്റ്റേഷനിൽ ഇരുവരെയും ഹാജരാക്കി. മുൻപ് അറസ്റിലായ ശ്രീകുമാർ പിള്ളയെയും അന്വേഷണ സംഘം ചോദ്യം ചെയ്തു വരികയാണ്. ഏകദേശം നൂറു കോടി രൂപയോളം വരുന്ന തട്ടിപ്പാണ് ഇവരുടെ മേൽ ആരോപിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here