പ്രതിഭകളുടെ സംഗമവേദിയായി ന്യൂ ബോംബെ കേരള സമാജം ഓണാഘോഷ പരിപാടികൾ

0

നെരൂൾ ആസ്ഥാനമായ ന്യൂ ബോംബെ കേരള സമാജം സംഘടിപ്പിച്ച ഓണാഘോഷ പരിപാടികളിൽ സമാജം അംഗങ്ങളും കുട്ടികളും ചേർന്നവതരിപ്പിച്ച കലാപരിപാടികൾ ഒന്നിനൊന്ന് മെച്ചപ്പെട്ടതായി. കൈകൊട്ടിക്കളിയും, മോഹിനിയാട്ടവും സിനിമാറ്റിക് ഡാൻസും വേദിയിൽ നിറഞ്ഞാടിയപ്പോൾ ഒരു നീണ്ട ഇടവേളക്ക് ശേഷം ഒരുമയുടെയും നന്മയുടെയും ആഘോഷത്തെ ഇരുകൈയ്യും നീട്ടി വരവേൽക്കുകയായിരുന്നു മുംബൈ മലയാളികൾ.

നെരൂൾ സെക്ടർ 9 പുണ്യശ്ലോക് അഹല്യാഭായ് ഭവനിലെ തിങ്ങി നിറഞ്ഞ ഹാളിൽ വൈവിധ്യങ്ങളാർന്ന കലാപരിപാടികളാണ് അരങ്ങേറിയത്. തുടർന്ന് വടംവലി തുടങ്ങിയ കായിക വിനോദങ്ങളും കൊണ്ട് സമ്പന്നമായിരുന്നു ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ. Click here to watch highlights of the Cultural programme

LEAVE A REPLY

Please enter your comment!
Please enter your name here