ആരോഗ്യ പ്രവർത്തകർക്ക് ഓണസദ്യ നൽകി കടത്തനാട് കുടുംബ കൂട്ടായ്മ.

0

മുബൈയിലെ വടകരക്കാരുടെ കൂട്ടായ്മയായ കടത്തനാട് കുടുംബ കൂട്ടായ്മയാണ് കോവിഡ് കാലത്തെ മുൻ നിര പോരാളികളായ ഡോക്ടർ മാർക്കും നേഴ്സിങ്ങ് സ്റ്റാഫിനും മറ്റ് മെഡിക്കല്‍ ജീവനക്കാർക്കും ഓണ സദ്യ ഒരുക്കിയത്. ഒപ്പം ആശുപത്രി ജീവനക്കാർക്കും രോഗികളുടെ പരിചാരകർക്കും കൂടി ഓണ സദ്യ നൽകി.

താനെ കൽവ്വയിലെ ചത്രപതി ശിവാജി മഹാരാജ് ഹോസ്പിറ്റൽ & രാജീവ് ഗാന്ധി മെഡിക്കൽ കോളേജിലാണ് ചടങ്ങ് നടന്നത്.

കോവിഡ് മഹാമാരി ക്കാലത്ത് ഏറ്റവും കൂടുതൽ രോഗികൾ ഉണ്ടായിരുന്ന മഹാരാഷ്ട്ര യിൽ ആരോഗ്യ പ്രവർത്തകർ ഏറെ കഠിനാദ്ധ്വാനം ചെയ്തിരുന്നു.

ചടങ്ങിന് പ്രസിഡന്റ് അച്യുതൻ, ട്രഷറര്‍ പ്രകാശൻ, ശശീന്ദ്രക്കുറുപ്പ്, സഞ്ചീവ് എന്നിവർ നേതൃത്വം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here