ശശി.. ഓണം കഴിഞ്ഞില്ലേ. നിന്റെ പാചകറാണിമാരുടെ ഗ്രൂപ്പിലെ വിശേഷങ്ങളൊന്നും കേട്ടില്ല
സുഹാസിനി.. ഓ , ഗ്രൂപ്പിന്റെ അഡ്മിനായ രണ്ടു ചേച്ചിമാരും ഓണത്തിന് സദ്യ ഒന്നും ഉണ്ടാക്കിയില്ലത്രേ.
ശശി… അയ്യോ, അതെന്താ ?
സുഹാസിനി .. ഒരാളുടെ ഹസ്ബന്റ് കോവിഡ് മുക്തനായി റെസ്റ്റിലാണ്.. മറ്റാളുടെ ഹസ് സ്കൂട്ടറിൽ നിന്ന് വീണ് കൈയിൽ പ്ലാസ്റ്ററിട്ട് ഇരിക്കാണ്.
ശശി… അതിനെന്തിനാ ഓണ സദ്യ ഒഴിവാക്കുന്നത്.
സുഹാസിനി.. ഭർത്താക്കൻമാർക്ക് സുഖമില്ലെങ്കിൽ നമുക്കെന്ത് ആഘോഷം എന്നാ അവർ പറയുന്നത്.
ശശി.. എടീ, കണ്ട് പഠിക്ക് . അങ്ങിനെയാണ് സ്നേഹമുള്ള ഭാര്യമാർ .സുഹാസിനി.. അയ്യോ, ചേട്ടൻ തെറ്റിദ്ധരിച്ചു. ഭർത്താക്കൻമാർക്ക് സുഖമില്ലാത്തതിനാൽ അടുക്കളയിൽ കയറാൻ ആളില്ലാത്തോണ്ടാ ആഘോഷം ഒഴിവാക്കിയത്. അല്ല പിന്നെ !!

Whatsapp 8691034228