പൻവേൽ റയിൽവേ സ്‌റ്റേഷനിൽ ഭീമൻ പൂക്കളമൊരുക്കി കേരളീയ കൾച്ചറൽ സൊസൈറ്റി

0

തിരുവോണ ദിവസം കൊങ്കൺ റയിൽവേയുടെ തിരക്കേറിയ പൻവേൽ റയിൽവേ സ്റ്റേഷനിൽ ഭീമൻ പൂക്കളമൊരുക്കി കേരളീയ കൾച്ചറൽ സൊസൈറ്റി. ഇത് പതിനാലാമത് തവണയാണ് റെയിൽവേ സ്റ്റേഷനിൽ തിരുവോണ നാളിൽ പൂക്കളമൊരുക്കുന്നതെന്ന് സംഘടനയുടെ പ്രസിഡന്റ് മനോജ് കുമാർ എം എസ് പറഞ്ഞു.

ഒന്നര ടൺ പൂവുകൾ ഉപയോഗിച്ചായിരുന്നു അറുപത് അടി വിസ്തീർണ്ണമുള്ള പൂക്കളം തയ്യാറാക്കിയത്. ചൊവ്വാഴ്ച രാവിലെ നാല് മണിയോടെ പൂവുകൾ കൊണ്ടുവന്ന് പൂക്കളത്തിനായുള്ള ഒരുക്കങ്ങൾ തുടങ്ങി. തുടർന്ന് തിരുവോണ ദിവസം രാവിലെ മുതൽ പൊതുജനങ്ങൾക്കായി പൂക്കളം സമർപ്പിച്ചു. എട്ടാം തീയതി രാവിലെ എട്ട് മണിക്ക് റയിൽവേ ഉദ്ദ്യോഗസ്ഥരും സാംസ്കാരിക പ്രവർത്തകരും ചേർന്ന് ഭദ്രദീപം കൊളുത്തി പൂക്കളത്തിന്റെ ഉദ്ഘാടന കർമ്മം നിർവഹിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here