മുംബൈയിൽ ചരിത്രം ആവർത്തിച്ച് ‘അമ്മ’പ്പൂക്കളം

0

തിരുവോണ ദിവസം ഏറ്റവും കൂടുതൽ ജനങ്ങൾ കണ്ടതും , സെൽഫി എടുത്തതുമായ പൂക്കളം സി.എസ്.റ്റി സ്റ്റേഷന് സ്വന്തമായി. രണ്ടു വർഷത്തെ ഇടവേളക്ക് ശേഷം ഇക്കുറിയും ഓൾ മുംബൈ മലയാളി അസോസിയേഷന്റെ (അമ്മ) നേതൃത്വത്തിലാണ് ലോകത്തിലെ ഏററവും കൂടുതൽ ജനങ്ങൾ കണ്ട ഓണ പൂക്കളമൊരുക്കി ചരിത്രം ആവർത്തിച്ചത്.

തിരുവോണ നാളിൽ മധ്യ റെയിൽവേയിലെ ഏറ്റവും തിരക്കേറിയ സ്റ്റേഷനുകളിലൊന്നായ സി.എസ്.ടി സ്റ്റേഷനിലാണ് റെയിൽവെയുടെ പ്രത്യേക അനുമതിയോടു കൂടി ഓണപ്പൂക്കളം ഒരുക്കിയത്. മുൻവർഷങ്ങളിലെപ്പോലെ ഉത്രാടം ദിനത്തിൽ രാത്രി ഒൻപതരയോടെ ആരംഭിച്ച പൂക്കളമിടൽ അവസാനിച്ചത്‌ തിരുവോണ ദിവസം രാവിലെ ഏഴു മണിക്കാണ്. നാനൂറ്റി മുപ്പത് ചതുരശ്ര അടി വിസ്തൃതിയുള്ള പൂക്കളമാണ് ഇത്തവണ ഒരുക്കിയത്.

2008ലെ മുംബൈ ഭീകരാക്രമണത്തിൽ ഇരയായവർക്ക് വേണ്ടി സമര്‍പ്പിച്ച പൂക്കളത്തിലൂടെ മനുഷ്യരെയെല്ലാം ഒന്നായി കണ്ടിരുന്ന നല്ല കാലത്തിന്റെ സ്മരണ പകർന്ന് നൽകാനും മലയാളികളുടെ ഈ സാംസ്‌കാരിക ആഘോഷം ഇതര ഭാഷക്കാരിലേക്ക് എത്തിക്കുവാനുമുളള ശ്രമമാണ് നടത്തിയതെന്ന് അമ്മ പ്രസിഡണ്ട് ജോജോ തോമസ്‌ പറഞ്ഞു.

‘അമ്മ പ്രസിഡണ്ട് ജോജോ തോമസിന്റെ നേതൃത്വത്തില്‍, രവി തൊടുപുഴ രൂപകൽപ്പന ചെയ്ത പൂക്കള നിർമ്മാണത്തിൽ കോങ്കൺ റെയിൽവെ ജീവനക്കാരനും ചിത്രകാരനുമായ കെ.റ്റി കൃപനും, അമ്മയുടെ വിവിധ കമ്മറ്റി ഭാരവാഹികളും അംഗങ്ങളും പങ്കെടുത്തു. ടി.ടി.തോമസ്, മനോജ് നായർ , ജോയി മാത്യൂ നെല്ലൻ, ജോർജ് കോടിയാട്ട് , അബ്ദുൾ സലാം ഷെയ്ക്ക്, ജോയി നൈനാൻ , ജോബി മാത്യു, അബ്രാഹം തോമസ്, ഹാരീസ് ചേലയിൽ,നിമ്മി മാത്യൂ, ,സതി, ജെയിംസ് മണലോടി, അനിൽ കുമാർ, ഉണ്ണികൃഷ്ണൻ , ഫിലിപ്പ് വർക്കി. അനിൽ മേനോൻ ,ശ്രീകുമാർ ,സൗമ്യ സന്തോഷ് ,വിജയകുമാർ , സന്തോഷ് പിള്ള , ഡൊമനിക്ക് പത്രോസ്,ഡെനീസ് ജോർജ്, ടി.വി.കെ. അബ്ദുള്ള, അൻസു മാത്യൂ,ജിനേഷ് സുരേഷ് , ജോസ്, റെയിൽവെ ജീവനക്കാരനും സാമൂഹ്യ പ്രവർത്തകനുമായ സുനിൽ ദാസ് , ബിജു, കല്യാൺ രൂപതയിലെ വികാരിമാരായ ഫാ.ബെന്നി താന്നിക്കാംതടത്തിൽ, ഫാ. ഫ്രാങ്ക്‌ളിൻ ചെറുവത്തൂർ, ഫാ. ബിബിൻ ചോവറ്റുകുന്നേൽ, തുടങ്ങിയവരുടെ സംയുക്ത സഹകരണത്തോടെയാണ് ഓണപ്പൂക്കളം പൂർത്തിയാക്കിയത്.

പൂക്കളമിടുന്നതിൽ പങ്കാളിയായവർക്ക് ഭക്ഷണവും വെള്ളവും.നൽകിയത് കൂടാതെ തിരുവോണ ദിവസം സന്നദ്ധ പ്രവർത്തകർക്ക് ഓണസദ്യ വിളമ്പിയതും അക്ബർ ട്രാവൽസിന്റെ ബെൻസി ഹോട്ടലായിരുന്നു അന്യ ഭാഷാ റെയിൽവെ ജീവനക്കാർക്ക് ഇലയിൽ വിളമ്പിയ ഓണ സദ്യ നൂതനാനുഭവമായി.

42 ലക്ഷത്തോളം യാത്രക്കാര്‍ ദിവസേന വന്നു പോകുന്ന സി.എസ്.റ്റി സ്റ്റേഷനില്‍ കഴിഞ്ഞ രണ്ടു ദിവസമായി ഏകദേശം ഇരുപത്തി നാലു ലക്ഷം യാത്രക്കാർ പൂക്കളം കണ്ടതായി ജോജോ തോമസ് പറഞ്ഞു.

പൂക്കളത്തിനോടൊപ്പം നിന്ന് സെൽഫി എടുക്കുന്നവരുടെ തിരക്ക് വർദ്ധിച്ചതോടെ യാത്രക്കാരിൽ പലരും പൂക്കളം പെട്ടെന്ന് നീക്കം ചെയ്യരുതെന്ന അഭ്യർത്ഥനയുമായെത്തിയത് വലിയ അംഗീകാരമായി കാണുന്നുവെന്ന് സംഘാടകർ പറഞ്ഞു.

റെയിൽവേയിലെ ഉന്നത അധികാരികളായ സെൻട്രൽ റയിൽവെ ചീഫ് പബ്ളിക്ക് റിലേഷൻ ഓഫിസർ ശിവാജി സുത്താർ, സീനിയർ പി.ആർ ഒ ചന്ദ്രശേഖർ, എ.കെ. സിംഗ് ,സ്റ്റേഷൻ മാനേജർ എ.കെ. പാണ്ഡേ, മധ്യ കൊങ്കൺ റെയിൽവെയിലെ എൻ. ആർ . എം. യു യൂണിയൻ ജനറൽ സെക്രട്ടറി വേണു നായർ കൂടാതെ സാമൂഹ്യ പ്രവർത്തകൻ നരാജ് റാത്തോഡ് തുടങ്ങിയവർ പൂക്കളം കാണാനെത്തിയിരുന്നു.

2017 ൽ ഒരുക്കിയ പൂക്കളം രണ്ടു ദിവസം കൊണ്ട് 26 ലക്ഷം പേർ കണ്ടിരുന്നു. ഔദ്യോദിക ട്വിറ്ററിൽ ചിത്രങ്ങൾ പങ്ക് വച്ച് റെയിൽവെയും ദേശീയ മാധ്യമങ്ങളും സി എസ് ടി സ്റ്റേഷനിൽ ‘അമ്മ’ ഒരുക്കിയ തിരുവോണ പൂക്കളത്തിന് വലിയ
വാർത്താപ്രാധാന്യമാണ് നൽകിയത്.

പൂക്കളമൊരുക്കിയ സന്നദ്ധ പ്രവര്‍ത്തകരെ മധ്യ റയിൽവെ ചീഫ് പബ്ളിക്ക് റിലേഷൻ ഓഫീസർ ശിവാജി സുത്താർ പ്രത്യേകം അഭിനന്ദിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here