ന്യൂ കഫേ പരേഡ് മലയാളി അസ്സോസിയേഷൻ ഓണം ആഘോഷിച്ചു

0

കേരളത്തിന്റെ സാംസ്കാരിക പൈതൃകം നിധിപോലെ കാത്ത് സൂക്ഷിക്കുന്ന പ്രവാസികൾ അതിന്റെ ചാരുത ഒട്ടും നഷ്ടപ്പെടാതെയാണ് കേരളത്തിന്റെ സ്വന്തം ഓണത്തെ വരവേറ്റത്. മുംബൈയിൽ ഇനിയുള്ള മൂന്ന് മാസം ഓണക്കാലമാണ്.

ന്യൂ കഫേ പരേഡ് മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ വഡാലയിലുള്ള ലോധ കോംപ്ലക്സിൽ ഓണാഘോഷ പരിപാടികൾ നടന്നു.

വ്യത്യസ്ത മേഖലയിൽ പ്രവർത്തിക്കുന്ന അൻപതിൽ പരം കുടുംബങ്ങളുടെ കൂട്ടായ്മയാണ് ഈ മലയാളി സംഘടന. തനതായ കലാപരിപാടികൾ സംഘടിപ്പിക്കുക വഴി അംഗങ്ങൾക്ക് ഗൃഹാതുരത്വം പകർന്നാടുകയായിരുന്നു ജന്മനാടിന്റെ സ്വന്തം ആഘോഷം .

കസ്റ്റംസ് & ജി.എസ്. ടി ഡെപ്പുട്ടി കമ്മിഷണർ ഗിരിഷ് വടശ്ശേരി IRS ഉത്ഘാടനം നിർവഹിച്ച ആഘോഷ പരിപാടിയിൽ CNBC എക്സിക്യുട്ടീവ് എഡിറ്റർ ലതാ വെങ്കിട്ടേഷ് മുഖ്യാതിഥിയായിരുന്നു. തിരുവാതിര, പുക്കളം, ഓണകളികൾ, വഞ്ചിപ്പാട്ട് എന്നിവയ്ക്ക് മികവേകാൻ പഴയതും പുതിയതുമായ നല്ല ഗാനങ്ങൾ കോർത്തിണക്കി മുംബൈ പ്രവാസി ഗായകൻ രാജു ആൻ്റണിയും സംഘവും അവതരിപ്പിച്ച ഗാനമേളയും അരങ്ങേറി. തുടർന്ന് വിഭവസമൃദ്ധമായ ഓണസദ്യയോടെ ഓണഘോഷങ്ങൾക്ക് സമാപനം കുറിച്ചു .

LEAVE A REPLY

Please enter your comment!
Please enter your name here