നവി മുംബൈയിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലയാളിയുടെ മൃതദേഹം മുംബൈയിൽ സംസ്കരിക്കാൻ തീരുമാനമായി

0

നവി മുംബൈയിൽ തലോജയിലെ താമസ സ്ഥലത്താണ് മരിച്ച നിലയിൽ കണ്ടെത്തിയ തിരുവനന്തപുരം സ്വദേശിയായ ഹരിഹരന്റെ ബന്ധുക്കളെ കണ്ടെത്തി. മുംബൈയിലെ നോർക്ക ഡെവലപ്പ്മെന്റ് ഓഫീസർ എസ് ശ്യാംകുമാറാണ് തിരുവനന്തപുരത്ത് പൂജപ്പുരയിലുള്ള ഇവരുടെ ബന്ധുക്കളുമായി ബന്ധപ്പെട്ടത്.

മലയാള ചലച്ചിത്ര നടി നമിതാ പ്രമോദിന്റെ അകന്ന ബന്ധു കൂടിയാണ് മരണപ്പെട്ട ഹരിഹരൻ. 68 വയസ്സായിരുന്നു.

മുംബൈയിൽ ബന്ധുക്കൾ ആരുമില്ലെന്നാണ് അറിയാൻ കഴിഞ്ഞത്. ഭൗതിക ശരീരം പോസ്റ്റുമോർട്ടത്തിന് ശേഷം പൻവേലിൽ സംസ്കരിക്കാനുള്ള നടപടികൾ പൂർത്തിയാക്കുമെന്ന് കേരളീയ കൾച്ചറൽ സൊസൈറ്റി പ്രസിഡന്റ് മനോജ്‌കുമാർ അറിയിച്ചു.

ബിജെപി റായ്‌ഗഡ് ജില്ല സെക്രട്ടറി രമേശ് കലംബൊലി അടക്കമുള്ള നേതാക്കളും സ്ഥലത്തെത്തിയിട്ടുണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here