മലയാളി യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

0

മുംബൈയിലെ താമസ സ്ഥലത്തിനടുത്തുള്ള ബീച്ചിന്റെ പരിസരത്താണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. അന്ധേരി വെസ്റ്റിലെ കടൽത്തീരത്തിന് സമീപം ദുരൂഹ സാഹചര്യത്തിലാണ് യുവതിയുടെ മൃതദേഹം കണ്ടത്.

പത്തനംതിട്ട കോന്നിയിലെ പീപ്പിൾസ് ആശുപത്രി ഉടമ ഡോ ഗോപിനാഥ പിള്ളയുടെ മകൾ അപർണ്ണയാണ് മുംബൈയിലെ താമസ സ്ഥലത്തിനടുത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.

വൈക്കം നിവാസിയായ ഭർത്താവ് മഹേഷിനോടൊപ്പമാണ് കഴിഞ്ഞ പത്ത് വർഷമായി അപർണ്ണ മുംബൈയിൽ താമസിക്കുന്നത്.

അപർണ്ണയെ കാണാനില്ലെന്ന് കാട്ടി മഹേഷ് വെർസോവ പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മുംബൈയിലെത്തിയ കോന്നിയിലെ ബന്ധുക്കൾ മരണത്തിൽ ദുരൂഹത ഉള്ളതായി പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here