ദുരന്തങ്ങൾ നേരിടുന്ന കാലഘട്ടത്തിലൂടെയാണ് ആധുനിക ലോകം കടന്നു പോകുന്നതെന്ന് ശിവസ്വരൂപാനന്ദ സ്വാമികൾ

0

ദുരന്തങ്ങൾ നേരിടുന്ന കാലഘട്ടത്തിലൂടെയാണ് ആധുനിക ലോകം കടന്നു പോകുന്നതെന്ന് ശിവഗിരി മഠത്തിലെ ശ്രീമദ് ശിവസ്വരൂപാനന്ദ സ്വാമികൾ പറഞ്ഞു. നമ്മുടെയെല്ലാം അസ്തിത്വത്തിന്റെ കേന്ദ്രമായ ആത്മസത്തയിൽ നിന്ന് നാം അകന്ന് പോയതാണ് നമുക്ക് നമ്മെ നഷ്ടപ്പെടാൻ കാരണമെന്നും സ്വാമികൾ ചൂണ്ടിക്കാട്ടി.

ശ്രീനാരായണ ധർമ്മ പരിപാലന യോഗം,മുംബൈ-താനെ യൂണിയനും,ശാഖകളും,വനിതാസംഘം യൂണിയൻ മറ്റ്‌ പോഷക സംഘടനകളും സംയുക്തമായി മലാഡ് വെസ്റ്റ് സിർവി വികാസ് മണ്ഡൽ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച 168 ആംമത് ഗുരു ജയന്തിയിൽ മുഖ്യപ്രഭാഷണവും ജയന്തി സന്ദേശവും നൽകികൊണ്ട് സംസാരിക്കുകയായിരുന്നു ശ്രീമദ് ശിവസ്വരൂപാനന്ദ സ്വാമികൾ.

ബൈബിളിലെ “ലോകം മൊത്തം നേടിയാലും ആത്മാവ് നഷ്ടപെട്ടിട്ട് എന്ത് കാര്യമെന്ന” മഹത് വചനം ഓർമ്മപ്പെടുത്തിയും,അറ്റംബോംബിന്റെ മുകളിൽ ഇരുന്നുകൊണ്ടുള്ള ലോക നേതാക്കളുടെ സമാധാന ചർച്ചകൾ ചൂണ്ടിക്കാട്ടിയുമായിരുന്നു സ്വാമിയുടെ പ്രഭാഷണം.

ലോകനന്മയ്ക്കായി നിലകൊള്ളേണ്ടവരാണ് ശ്രീനാരായണീയരെന്ന് എസ്.എൻ.ഡി.പി.യോഗം കൌൺസിൽ അംഗം ഷീബ ടീച്ചർ

സംഘടിച്ച് ശക്തരാകാനും തേനീച്ചയെപോലെ ഐക്യത്തോടെയും,സഹോദര്യത്തോടും പ്രവർത്തിച്ച് രാജ്യനന്മയ്ക്കും ലോകനന്മയ്ക്കുംവേണ്ടി നിലകൊള്ളേണ്ടവരാണ് ശ്രീനാരായണിയരെന്നും മാനവരാശിയുള്ള കാലം വരെ ശ്രീനാരായണ ഗുരുവിനാൽ സ്ഥാപിതമായ SNDP യോഗം നിലകൊള്ളുമെന്നും എസ്.എൻ.ഡി.പി.യോഗം കൌൺസിൽ അംഗം ഷീബ ടീച്ചർ പറഞ്ഞു. ജയന്തി സമ്മേളനം ഉത്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ടീച്ചർ.

യൂണിയൻ പ്രസിഡന്റ് എം.ബിജു കുമാർ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ മുംബൈ നോർത്തിൽ നിന്നുള്ള ലോക സഭ എം.പി.ഗോപാൽ ഷെട്ടി മുഖ്യാതിഥിയായും അഖില ഭാരതീയ ഭണ്ഡാരി മഹാസംഘ് പ്രസിഡന്റ് നവീൻചന്ദ്ര ബണ്ടിവഡേക്കർ വിശിഷ്ഠ അതിഥിയായി യൂണിയൻ സെക്രട്ടറി ബിനു സുരേന്ദ്രൻ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ കെ.സുനിൽ കുമാർ കൃതജ്ഞതയും രേഖപ്പെടുത്തി യോഗം ബോർഡ് മെമ്പർ ബി.ബാലേഷ്,വനിതാസംഘം യൂണിയൻ സെക്രട്ടറി സുമ ജയദാസ് എന്നിവർ ആശംസാപ്രസംഗം നടത്തി കൌൺസിൽ അംഗങ്ങളായ ബി.സുശീലൻ, ജി.ശിവരാജൻ,പി.എസ്. അനിലൻ, വനിതാ സംഘം ഖജാൻജി സുധാ ഭാരതി,നിയുക്ത ബോർഡ് മെമ്പർമാർമാരായ വി.കെ. ഉത്തമൻ,എസ് .ശശിധരൻ,യൂണിയൻ കമ്മിറ്റി അംഗങ്ങൾ,മലാഡ് ശാഖായോഗം പ്രസിഡന്റ് കുമാർ, ശാഖാഭാരവാഹികൾ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. അഷ്ടദ്രവ്യ മഹാഗണപതി ഹോമം,ഗുരുപൂജ,പ്രാർത്ഥന എന്നിവയോടെയാണ് ഗുരുജയന്തിക്ക് തുടക്കം കുറിച്ചത് വിദ്യാഭ്യാസ സഹായ നിധിയുടെ വിതരണവും ഈ അവസരത്തിൽ നടത്തി തുടർന്ന് ചതയസദ്യവും ശാഖാ അംഗങ്ങളുടെ കുട്ടികൾ അവതരിപ്പിച്ച കേരള തനിമ വിളിച്ചോതുന്ന വിവിധയിനം കലാപരിപാടിയും അരങ്ങേറി സിന്ധു നായർ പരിപാടികൾ നിയന്ത്രിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here