എസ് കുമാർ ജ്വല്ലേഴ്‌സ് ഉടമയെ താനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു; 60 കോടിയുടെ സ്വത്ത് കണ്ടുകെട്ടി.

0

സ്വർണ നിക്ഷേപ പദ്ധതിയുടെ മറവിൽ നിക്ഷേപകരിൽ നിന്നും സ്വർണ മൊത്ത കച്ചവടക്കാരിൽ നിന്നും കോടികൾ തട്ടിയെടുത്ത് അറസ്റ്റിലായ എസ് കുമാർ ജ്വല്ലേഴ്സ് ഉടമ ശ്രീകുമാർ പിള്ളയെ ചോദ്യം ചെയ്യുന്നതിനായി 5 ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. സെപ്റ്റംബർ 19 വരെ ശ്രീകുമാർ ശങ്കരപിള്ള ഇഒഡബ്ല്യു താനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലായിരിക്കും. ജ്വല്ലറി ഉടമയുടെ 60 കോടിയുടെ സ്വത്ത് കണ്ടുകെട്ടി.

ഡോംബിവിലിയിൽ നിന്നും അറസ്റ്റ് ചെയ്യുമ്പോൾ ബിഎംഡബ്ല്യു കാറും 2.9 കോടി രൂപയും പ്രതിയിൽ നിന്ന് പിടിച്ചെടുത്തിരുന്നു. സ്വർണ നിക്ഷേപ പദ്ധതിയിൽ വൻ തുക പലിശ വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയത്. 4.22 കോടി രൂപ തട്ടിയെടുത്തെന്ന് കാണിച്ച് 11 ഹോൾസെയിൽ സ്വർണ, ഡയമണ്ട് കച്ചവടക്കാർ നൽകിയ പരാതിയിലായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്. മെട്രോപൊളിറ്റൻ മജിസ്ട്രേട്ടിന് മുന്നിൽ ഹാജരാക്കിയ പ്രതിയെ പൊലീസ് കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.

നിക്ഷേപ തട്ടിപ്പ് നടത്തി പലരിൽ നിന്നായി കോടികൾ തട്ടിയെടുത്തെന്ന പരാതിയും ശ്രീകുമാർ പിള്ളക്കെതിരായി ഉണ്ട്. നേരത്തെ താനെ പോലീസ് കമ്മീഷണർ ഓഫീസിലെത്തി നൂറോളം നിക്ഷേപകർ ജ്വല്ലറി ഉടമയ്‌ക്കെതിരെ പരാതികൾ നൽകിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here