സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന നഗ്ന ചിത്രങ്ങൾ തന്റേതല്ലെന്ന് ബോളിവുഡ് നടൻ രണ്‍വീര്‍ സിംഗ്

0

സോഷ്യല്‍ മീഡിയയില്‍ തന്റേതെന്ന രീതിയില്‍ വ്യാപകമായി പ്രചരിക്കുന്ന നഗ്നചിത്രം തന്റേതല്ലെന്നും മോര്‍ഫ് ചെയ്തതാണെന്നും ബോളിവുഡ് നടൻ രണ്‍വീര്‍ സിംഗ് പറഞ്ഞു. ഇൻസ്റ്റാഗ്രാമിൽ പങ്ക് വച്ച നഗ്‌നചിത്രങ്ങൾ വിവാദമായതോടെയാണ് നടനെതിരെ പോലീസ് കേസെടുത്തത്. അതേ സമയം വിദ്യാബാലൻ അടക്കമുള്ള ബോളിവുഡ് താരങ്ങൾ രൺവീറിന് പിന്തുണയുമായെത്തിയിരുന്നു

തന്റെ സ്വകാര്യ ഭാഗങ്ങള്‍ ദൃശ്യമാകുന്ന തരത്തില്‍ പ്രചരിക്കുന്ന ചിത്രം മോര്‍ഫ് ചെയ്തതാണെന്ന് രണ്‍വീര്‍ സിംഗ് മുംബൈ പൊലീസിന് നല്‍കിയ മൊഴിയില്‍ പറഞ്ഞതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്നാൽ തന്റെ സ്വകാര്യ ഭാഗങ്ങള്‍ ദൃശ്യമാകുന്ന തരത്തില്‍ പ്രചരിക്കുന്ന ചിത്രം മോര്‍ഫ് ചെയ്തതാണെന്നാണ് രണ്‍വീര്‍ സിംഗ് പൊലീസിന് മൊഴി നൽകിയിരിക്കുന്നത്

വ്യാപകമായി പ്രചരിച്ച ചിത്രത്തിന്റെ അടിസ്ഥാനത്തില്‍ ജൂലൈ 26-നാണ് രണ്‍വീറിനെതിരെ കേസെടുക്കുന്നത്.

അതേ സമയം വിദ്യാബാലൻ അടക്കമുള്ള ബോളിവുഡ് താരങ്ങൾ രൺവീറിന് പിന്തുണയുമായെത്തിയിരുന്നു. പുരുഷ സൗന്ദര്യം സ്ത്രീകളും ആസ്വദിക്കട്ടെയെന്നും ഒരു പണിയുമില്ലാത്തവരാണ് ഇതിനെതിരെ കേസുമായി നടക്കുന്നതെന്നുമായിരുന്നു വിദ്യാ ബാലൻ പരിഹസിച്ചത്

ഒരു വിദേശ മാഗസിനുവേണ്ടിയായിരുന്നു രണ്‍വീര്‍ നഗ്‌ന ഫോട്ടോ ഷൂട്ട് നടത്തിയത്. ഒരു ടര്‍ക്കിഷ് പരവതാനിയില്‍ കിടക്കുന്നതും ഇരിക്കുന്നതുമായുള്ള ചിത്രങ്ങളാണ് വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here