ബോംബെ കേരളീയ സമാജം ഓണാഘോഷം; കേന്ദ്രമന്ത്രി വി. മുരളീധരൻ മുഖ്യാതിഥി

0

ബോംബെ കേരളീയ സമാജം ഓണാഘോഷ പരിപാടി മുഖ്യാതിഥി കേന്ദ്ര വിദേശകാര്യ – പാർലമെന്ററി കാര്യ സഹമന്ത്രി വി.മുരളീധരൻ നിലവിളക്കു കൊളുത്തി ഉദ്ഘാടനം ചെയ്തു. പ്രശസ്ത സിനിമാ താരം രാധ ആർ. നായർ വിശിഷ്ടാതിഥിയായിരുന്നു. സമാജം പ്രസിഡണ്ട് ഡോ.എസ്.രാജശേഖരൻ നായർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി വിനോദ് കുമാർ വി.നായർ സ്വാഗതവും ജോയന്റ് സെക്രട്ടറി കെ.പത്മ സുന്ദരൻ നന്ദിയും പറഞ്ഞു., ട്രഷറർ ആർ.എൻ.സുരേഷ് കുമാർ , വൈസ് പ്രസിഡണ്ട് കെ.പ്രദീപ് കുമാർ എന്നിവർ സംസാരിച്ചു.

ലോകരാജ്യങ്ങളുടെയിടയിൽ ഭാരതത്തിന്റെ യശസ്സും പ്രശസ്തിയും വർദ്ധിക്കുന്നതോടൊപ്പം തൊഴിലവസരങ്ങളും സമഗ്ര വികസന പദ്ധതികളും രാജ്യത്തെ മുന്നോട്ടു നയിക്കുകയാണെന്ന് മന്ത്രി വി.മുരളിധരൻ പറഞ്ഞു. സാമ്പത്തിക പുരോഗതിയും വികസനവുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ലക്ഷ്യം വെക്കുന്നതെന്നും അതിന് മലയാളികളായ മുഴുവൻ പ്രവാസികളുടെയും പിന്തുണ ഉണ്ടാവണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. വിശിഷ്ടാതിഥി രാധ ആർ. നായർ ഓണത്തിന്റെ നിരവധി അനുഭവങ്ങൾ പങ്കുവെച്ചു. കേന്ദ്രമന്ത്രിയെയും വിശിഷ്ടാതിഥിയെയും ചടങ്ങിൽ പൊന്നാടയും ഫലകവും നൽകി ആദരിച്ചു.

നവതി ആഘോഷത്തോടനുബന്ധിച്ച് സമാജം നടത്തിയ സമാജ ഗീതം മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ എ.ആർ. ദേവദാസിന് മന്ത്രി മുരളീധരൻ ചടങ്ങിൽ പൊന്നാടയും ഫലകവും കാഷ് അവാർഡും നൽകി. സമാജം പ്രസിദ്ധീകരണമായ വിശാല കേരളം ഓണപ്പതിപ്പ് ചടങ്ങിൽ പ്രകാശനം ചെയ്തു. കേരളിയ സമാജത്തിന്റെ പഴയ കാല പ്രവർത്തകരായ ടി.ആർ ജനാർദ്ദനൻ , എ.സതീശൻ , ബാലാജി, അഡ്വ. ശശികുമാർ നായർ എന്നിവരെ സമാജം ഭാരവാഹികൾ ആദരിച്ചു. SSC HSC ഉന്നത വിജയം നേടിയ കുട്ടികളെയും ചടങ്ങിൽ കാഷ് അവാർഡ് നൽകി അഭിനന്ദിച്ചു. കുട്ടികളുടെ കലാപരിപാടികളും സമാജം വനിതാ അംഗങ്ങളുടെ കൈകൊട്ടിക്കളിയും തുടർന്ന് ഗാനമേളയും ഉണ്ടായിരുന്നു.

സമാജം വനിതാ അംഗങ്ങൾ അവതരിപ്പിച്ച കൈകൊട്ടിക്കളി കാണാം. Click here to watch Kaikottikkali performed by Ladies wing of Samajam

LEAVE A REPLY

Please enter your comment!
Please enter your name here