നന്മയുടെയും ഒരുമയുടെയും പൂക്കളങ്ങൾക്ക് വേദിയൊരുക്കി പൻവേൽ മലയാളി സമാജം

0

രണ്ടു വർഷത്തെ ഇടവേളക്ക് ശേഷം നഗരം വീണ്ടും നന്മയുടെയും ഒരുമയുടെയും പൂക്കളങ്ങൾ കൊണ്ട് സമൃദ്ധമായി പൻവേൽ മലയാളി സമാജം സംഘടിപ്പിച്ച മത്സരവേദി.

ഓണാഘോഷത്തോടനുബന്ധിച്ച് പൻവേൽ മലയാളി സമാജത്തിന്റെ ആഭിമുഖ്യത്തിൽ വിവിധ സമാജങ്ങളേയും ഇതര സാമൂഹി സാംസ്കാരിക സംഘടനകളേയും പങ്കെടുപ്പിച്ചുകൊണ്ട് സംഘടിപ്പിച്ച പൂക്കളമത്സരം യുവാക്കളുടെ സജീവ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി .

ന്യൂ ബോംബൈ കേരളീയ സമാജം പ്രസിഡന്റ് രുഗ്മിണി സാഗർ ഭദ്രദീപം കൊളുത്തി പൂക്കള മത്സരം ഉത്ഘാടനം ചെയ്തു

മത്സരത്തിൽ ഖാർഘർ കേരളസമാജം ഒന്നാംസ്ഥാനവും നെരൂൾ ന്യൂ ബോംബേ കേരളീയസമാജം രണ്ടാം സ്ഥാനവും നെരൂൾ ശ്രീനാരായണ മന്ദിരസമിതി മൂന്നാം സ്ഥാനവും നേടി. കൂടാതെ പങ്കെടുത്ത എല്ലാ ടീമുകൾക്കും പ്രോത്സാഹന സമ്മാനവും നൽകി. മനോജ് മുണ്ടയാട്ട്, ടി.കെ.മുരളീധരൻ, ഡോ. സുശീലൻ എന്നിവർ വിധികർത്താക്കളായി.

പന്ത്രണ്ട് വർഷമായി തുടരുന്ന പൻവേൽ മലയാളി സമാജത്തിന്റെ പൂക്കള മത്സരത്തിൽ ഇക്കുറി പന്ത്രണ്ട് ടീമുകളാണ് മാറ്റുരച്ചത്. നവംബർ ആറിന് നടക്കുന്ന സമാജം ഓണാഘോഷ വേദിയിൽ വച്ച് സമ്മാനങ്ങൾ വിതരണം ചെയ്യുമെന്ന് സമാജം പ്രസിഡന്റ് ടി എൻ ഹരിഹരൻ പറഞ്ഞു. ആവേശകരമായ സാന്നിധ്യമായിരുന്നു പൂക്കള മത്സരത്തിൽ ഉണ്ടായിരുന്നതെന്ന് സെക്രട്ടറി സണ്ണി മാത്യു പറഞ്ഞു. ജനറൽ കൺവീനർ സതീഷ് നായർ ജോയിന്റ് കൺവീനർ സോമരാജൻ എന്നിവർ ഏകോപനം നിർവഹിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here