പൻവേൽ റെയിൽവേ സ്‌റ്റേഷന് പുറത്ത് യുവതിയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവുൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

0

പൻവേൽ റെയിൽവേ സ്റ്റേഷന് പുറത്ത് നടന്ന കൊലപാതകത്തിന് പദ്ധതി തയ്യാറാക്കിയത് ആറ് പേരാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. അറസ്റ്റിലായ മൂന്നുപേർക്ക് പുറമെ മറ്റ് മൂന്ന് പേരും യുവതിയെ കൊലപ്പെടുത്താൻ മൂന്ന് ലക്ഷം രൂപയ്ക്ക് കരാർ നൽകിയ സംഘത്തിലെ അംഗങ്ങളാണെന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്.

കഴിഞ്ഞയാഴ്ച പൻവേൽ റെയിൽവേ സ്റ്റേഷന് പുറത്ത് 29 കാരിയായ ഡിജിറ്റൽ മാർക്കറ്റിംഗ് എക്‌സിക്യൂട്ടീവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ മൂന്ന് പേരെ നവി മുംബൈ പോലീസ് അറസ്റ്റ് ചെയ്തു.

മരിച്ച യുവതിയുടെ ഭർത്താവും കാമുകിയും കാമുകിയുടെ തൊഴിലുടമയുമാണ് അറസ്റ്റിലായവർ. ആറ് പേർ ചേർന്നാണ് കൊലപാതകത്തിന് പദ്ധതി തയ്യാറാക്കിയത്. അറസ്റ്റിലായ മൂന്നുപേർക്ക് പുറമെ മറ്റ് മൂന്ന് പേരും യുവതിയെ കൊലപ്പെടുത്താൻ മൂന്ന് ലക്ഷം രൂപയ്ക്ക് കരാർ നൽകിയ സംഘത്തിലെ അംഗങ്ങളാണ്.

അന്വേഷണ റിപ്പോർട്ട് പ്രകാരം ഇരയുടെ ഭർത്താവ് ദേവവ്രത്സിംഗ് റാവത്ത് (32) ഈ വർഷം ആദ്യം മുതൽ നികിത മത്കറുമായി (24) വിവാഹേതര ബന്ധത്തിലായിരുന്നു. ഓഗസ്റ്റിലാണ് റാവത്തും മത്കറും ഒരു ക്ഷേത്രത്തിൽ വിവാഹിതരായത്. ഒടുവിൽ, ഇരയായ പ്രിയങ്ക റാവത്ത് തന്റെ ഭർത്താവിന്റെ വിവാഹത്തെക്കുറിച്ച് അറിഞ്ഞു.

മാൻഖുർദിൽ പ്രവീൺ ഗാഡ്‌ഗെ (45) നടത്തുന്ന സ്വകാര്യ ട്യൂട്ടോറിയലിൽ അധ്യാപകയായി ജോലി ചെയ്തിരുന്ന മത്കർ, റാവത്തിനോടൊപ്പം ജീവിക്കാനായാണ് പ്രിയങ്കയെ വക വരുത്താൻ പദ്ധതിയിടുന്നത്. ഇതിനായി മത്കറും റാവത്തും ഗാഡ്‌ഗെയെ സമീപിക്കുകയായിരുന്നു. ഗാഡ്‌ഗെ അവരെ മുംബൈയിൽ താമസിക്കുന്ന ബുൽധാനയിൽ നിന്നുള്ള ഒരു സംഘത്തെ പരിചയപ്പെടുത്തി.

റാവത്തിന്റെ നിർദ്ദേശപ്രകാരം സംഘത്തിലെ മൂന്നുപേരും പദ്ധതി നടപ്പാക്കുകയും ബുൽധാനയിലേക്ക് രക്ഷപ്പെടുകയും ചെയ്തു. 3 ലക്ഷം രൂപയ്ക്കാണ് കരാർ നൽകിയത്, അതിൽ 2 ലക്ഷം രൂപ മുൻ‌കൂർ നൽകിയിരുന്നു.

ഭർത്താവിന്റെ കോൾ രേഖകൾ പരിശോധിച്ചാണ് പോലീസ് കേസെടുത്തത്. റാവത്തിന്റെയും മത്കറിന്റെയും ഫോട്ടോകൾ ഇയാളുടെ ഫോണിൽ കണ്ടെത്തിയതിനെ തുടർന്ന് പോലീസ് ഇരുവരെയും ചോദ്യം ചെയ്തു.. സെപ്തംബർ 15 ന് രാത്രി 10 മണിയോടെ പൻവേൽ റെയിൽവേ സ്റ്റേഷന് പുറത്തായിരുന്നു നാടിനെ നടുക്കിയ കൊലപാതകം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പൻവേൽ റെയിൽവേ പൊലീസ് സേന പൻവേൽ പൊലീസിന് നൽകിയതാണ് അന്വേഷണത്തിന് വഴിത്തിരിവായത് .

LEAVE A REPLY

Please enter your comment!
Please enter your name here