മുംബൈയിൽ വൻ മയക്കു മരുന്ന് വേട്ട; 1725 കോടി രൂപയുടെ ഹെറോയിൻ പിടികൂടി

0

മുംബൈയില്‍ കഴിഞ്ഞ ദിവസം നടന്ന വന്‍ മയക്കുമരുന്ന് വേട്ടയിൽ അന്താരാഷ്ട്ര വിപണിയില്‍ 1725 കോടി രൂപ വിലവരുന്ന ഹെറോയിനാണ് പിടികൂടിയത്. മുംബൈ നവഷേവ തുറമുഖത്തു നിന്നാണ് ഹെറോയിന്‍ കണ്ടെയ്‌നര്‍ പിടിച്ചെടുത്തത്.

തലസ്ഥാനമായ ഡല്‍ഹിയിലേക്ക് വരികയായിരുന്നു കണ്ടെയ്‌നര്‍. രാജ്യത്ത് മയക്കുമരുന്ന് കള്ളക്കടത്തു സംഘത്തിന്റെ പ്രവര്‍ത്തനമാണ് ഇതിലൂടെ വ്യക്തമാകുന്നത്. രാജ്യത്തേക്ക് ലഹരിമരുന്ന് കടത്താന്‍ അന്താരാഷ്ട്ര മയക്കുമരുന്ന് സംഘം വിവിധ മാര്‍ഗങ്ങളാണ് ഉപയോഗിച്ചു വരുന്നതെന്നും സ്‌പെഷല്‍ പോലിസ് കമ്മീഷണര്‍ എച്ച്ജിഎസ് ധലിവാള്‍ പറഞ്ഞു.

ആയുര്‍വേദ മരുന്നായ ഇരട്ടിമധുരത്തിനുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് ഹെറോയിന്‍ കടത്തിയിരുന്നത്.

കണ്ടെയ്‌നറിന് ഏകദേശം 22 ടണ്‍ ഭാരമുണ്ടായിരുന്നതായി ഡല്‍ഹി പോലിസ് സ്‌പെഷല്‍ സെല്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here