ബന്ധുവുമായുള്ള അവിഹിത ബന്ധം; മകൻ അമ്മയെ കഴുത്ത് ഞെരിച്ച് കൊന്നു

0

മഹാരാഷ്ട്രയിലെ താനെ ജില്ലയിൽ ഭിവണ്ടി ടൗണിലാണ് സംഭവം നടന്നത്. 29 കാരനായ യുവാവ് തന്റെ അമ്മയെ ബന്ധുവായ സ്ത്രീയുടെ സഹായത്തോടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. ബന്ധുവുമായുള്ള മകന്റെ അവിഹിത ബന്ധത്തെ ചൊല്ലി പതിവായി വഴക്കിടാറുണ്ടായിരുന്നു. മരിച്ചു പോയ ഭർത്താവിന്റെ മരുമകൾ ഇവരോടൊപ്പമാണ് താമസിച്ചിരുന്നത്. സംഭവത്തിൽ മകനെയും ബന്ധുവായ 30 കാരിയായ സ്ത്രീയെയും അറസ്റ്റ് ചെയ്തു.

ആദ്യം ഇത് ഒരു അപകട കേസായി മാറ്റാനാണ് ഇയാൾ ശ്രമിച്ചതെന്ന് നാർപോളി പോലീസ് സ്റ്റേഷനിലെ സീനിയർ പോലീസ് ഇൻസ്‌പെക്ടർ മദൻ ബല്ലാൽ പറഞ്ഞു. കൂടെ താമസിക്കുന്ന ബന്ധുവുമായുള്ള മകന്റെ വഴി വിട്ട ബന്ധത്തെ മരിച്ച സ്ത്രീ അംഗീകരിച്ചിരുന്നില്ല. ഇതിനെച്ചൊല്ലി ഇവർ മകനുമായി കലഹിക്കുന്നത് പതിവായിരുന്നു.

രണ്ട് പ്രതികളും ചേർന്ന് ഇരയെ ബെൽറ്റ് ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. അപകടമാണെന്ന് പറഞ്ഞ് പോലീസിനെ തെറ്റിദ്ധരിപ്പിക്കാനാണ് കൊല്ലപ്പെട്ട സ്ത്രീയുടെ മകൻ ആദ്യം ശ്രമിച്ചത്.

എന്നാൽ മറ്റ് കുടുംബാംഗങ്ങളുടെ പരാതിയിൽ സംഭവത്തെക്കുറിച്ചുള്ള അന്വേഷണത്തെത്തുടർന്ന് പോലീസ് ഇയാളെയും ബന്ധുവിനെയും അറസ്റ്റ് ചെയ്യുകയും ഇന്ത്യൻ ശിക്ഷാനിയമം 302 (കൊലപാതകം), 34 (പൊതു ഉദ്ദേശ്യം) പ്രകാരം അവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here