മുംബൈയിൽ മലയാളികളുടെ സാമൂഹിക സാംസ്കാരിക വേദികളിൽ പുതിയ തലമുറയുടെ സാന്നിധ്യം ഉറപ്പാക്കേണ്ടത് അനിവാര്യമാണെന്ന് പ്രശസ്ത സിനിമാ താരം രാധ പറഞ്ഞു. മുംബൈയിലെ ആദ്യ മലയാളി കൂട്ടായ്മയായ നവതി പിന്നിട്ട ബോംബെ കേരളീയ സമാജം സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയിൽ വിശിഷ്ടാതിഥിയായി സംസാരിക്കുകയായിരുന്നു രാധ.
പലപ്പോഴും നഗരത്തിലെ മലയാളി സമാജങ്ങളുടെ പരിപാടികളിലെല്ലാം മുതിർന്നവർ മാത്രമാണ് പങ്കെടുത്ത് കാണുന്നതെന്നും എന്നാൽ സംഘടനാ പ്രവർത്തനങ്ങളിൽ യുവാക്കളുടെ പ്രാതിനിധ്യം ഉറപ്പാക്കേണ്ടത് സമാജങ്ങളുടെ ഉത്തരവാദിത്തമാണെന്നും രാധ വ്യക്തമാക്കി. ദാദറിൽ നടന്ന ഓണാഘോഷ പരിപാടിയിൽ യുവാക്കളുടെ അഭാവം ചൂണ്ടിക്കാട്ടി സംസാരിക്കുകയായിരുന്നു എൺപതുകളിലെ തെന്നിന്ത്യൻ സൂപ്പർ താരം.
രജനികാന്ത്, കമൽ ഹാസൻ, ചിരഞ്ജീവി, മോഹൻലാൽ, പ്രഭു തുടങ്ങിയ സൂപ്പർ താരങ്ങളോടൊപ്പം നിരവധി ഹിറ്റ് ചിത്രങ്ങളിൽ നായികയായിട്ടുള്ള രാധ വിവാഹ ശേഷമാണ് മുംബൈയിലെത്തുന്നത്. ഹോട്ടൽ ടൂറിസം മേഖലയിലെ പ്രമുഖനായ ഡോ രാജശേഖരൻ നായരുടെ പത്നിയായ രാധ വിവാഹത്തിന് ശേഷം ബിസിനസ് രംഗത്തേക്ക് ചുവട് മാറുകയായിരുന്നു.
മുംബൈ നഗരം തനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്നും കോസ്മോപോളിറ്റൻ സംസ്കാരമുള്ള നഗരജീവിതം തനിക്ക് വളരെ ഇഷ്ടമാണെന്നും രാധ പറഞ്ഞു. തിരക്കിനിടയിലും സമയം കിട്ടിയാൽ ആഴ്ചയിൽ ഒരിക്കലെങ്കിലും മുംബൈയിലേക്ക് ഓടിയെത്താറുണ്ടെന്നും രാധ പറഞ്ഞു. മറ്റുള്ളവരുടെ ജീവിതത്തിലേക്ക് അനാവശ്യമായി എത്തി നോക്കാത്തതാണ് നഗര സംസ്കാരമെന്നും എന്നാൽ ആർക്ക് എന്ത് ആവശ്യമുണ്ടെങ്കിലും അവിടേക്ക് ഓടിയെത്തുന്ന സാമൂഹിക പ്രതിബദ്ധത ഏറ്റവും കൂടുതൽ കണ്ടിട്ടുള്ളതും മുംബൈയിലാണെന്നും നിറഞ്ഞ കൈയ്യടികൾക്കിടയിൽ രാധ കൂട്ടിച്ചേർത്തു.
To View the full speech click here >>>>>
- മഹാനഗരത്തില് മലയാളത്തനിമയുടെ നൂപുരധ്വനികളുയര്ത്തി പശ്ചിമ മേഖല പന്ത്രണ്ടാം മലയാളോത്സവം
- കരിങ്കാളി നാടൻ പാട്ട് മെഗാ ഷോ ഡിസംബർ 2ന് കല്യാണിൽ
- നവിമുംബൈ മെട്രോ ; ഒരാഴ്ചയ്ക്കുള്ളിൽ ഒരു ലക്ഷത്തിലധികം യാത്രക്കാർ
- ബിഎസ്എൻഎൽ ജീവനക്കാരുടെ മനുഷ്യ ചങ്ങല നാളെ
- പരിഭ്രാന്തി പടർത്തി പൻവേലിൽ ഭൂചലനം