മലയാളം മിഷന്‍ മുംബൈ ചാപ്റ്റര്‍ അദ്ധ്യാപക സംഗമം ഒക്ടോബര്‍ 5ന്

0

മലയാളം മിഷന്‍ മുംബൈ ചാപ്റ്റര്‍ അദ്ധ്യാപക സംഗമം സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 5 ബുധനാഴ്ച രാവിലെ 10 മണി മുതല്‍ വൈകുന്നേരം 5 വരെ ചെമ്പൂര്‍ ആദര്‍ശ വിദ്യാലയത്തില്‍ വെച്ചാണ് അദ്ധ്യാപക സംഗമം നടത്തുന്നത്.

മുംബൈ ചാപ്റ്ററിന്റെ കീഴിലുള്ള ഒമ്പത് മേഖലകളിലെയും ഇപ്പോള്‍ ക്ലാസ്സുകള്‍ എടുത്തുകൊണ്ടിരിക്കുന്ന എല്ലാ അദ്ധ്യാപകരും ഇതില്‍ പങ്കെടുക്കുന്നതാണ്. ഓണാഘോഷം, അദ്ധ്യാപകരെ ആദരിക്കല്‍, അദ്ധ്യാപകരുടെ തിരിച്ചറിയല്‍ കാര്‍ഡുകള്‍ വിതരണം, 2020-21 വര്‍ഷത്തെ പഠനകേന്ദ്രങ്ങള്‍ക്കുള്ള സാമ്പത്തിക സഹായ വിതരണം, അദ്ധ്യാപകരുടെ കലാപരിപാടികള്‍ തുടങ്ങിയ പരിപാടികള്‍ പ്രസ്തുത വേദിയില്‍ വച്ച് നടക്കുമെന്ന് അദ്ധ്യക്ഷന്‍ നോവലിസറ്റ് ബാലകൃഷ്ണന്‍ പറഞ്ഞു. അദ്ധ്യാപകര്‍ക്കു പുറമെ, ഓരോ പഠനകേന്ദ്രത്തില്‍ നിന്നും രണ്ടു സംഘടന ഭാരവാഹികള്‍ കൂടി സംഗമത്തില്‍ പങ്കെടുക്കുന്നതാണെന്ന് സെക്രട്ടറി രാമചന്ദ്രന്‍ മഞ്ചറമ്പത്ത് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here