ഇത്തവണ സദ്യ ഫ്രീ ആണോ? വൈറലായി മാനസരോവർ കാമോത്തെ മലയാളി സമാജത്തിന്റെ ഓണാഘോഷ അറിയിപ്പ്!

0

സദ്യ മുതൽ സ്പോൺസർ സാധ്യത വരെ സന്നിവേശിപ്പിച്ചാണ് വ്യത്യസ്തമായ സംവാദ ശൈലിയിൽ ഓണാഘോഷ പരിപാടിയുടെ വിശേഷങ്ങളും വിശദാംശങ്ങളും പങ്ക് വച്ച് ഇക്കുറി മാനസരോവർ കാമോത്തെ മലയാളി സമാജം ശ്രദ്ധ നേടുന്നത്. ചങ്ങാതിമാരായ രാമുവും ഗോപുവും തമ്മിലുള്ള രസകരമായ ചാറ്റിലൂടെയാണ് കോറോണക്ക് ശേഷമുള്ള ഓണാഘോഷ പരിപാടികളുമായി ബന്ധപ്പെട്ട വിവരങ്ങളെല്ലാം അംഗങ്ങളെ അറിയിക്കുന്നത്. സമയവും സ്ഥലവും മാത്രമല്ല കലാ പരിപാടികളിൽ പങ്കെടുക്കാൻ പേര്‌ നൽകേണ്ട വിവരങ്ങളും മുതിർന്ന പൗരന്മാരെ ആദരിക്കുന്ന കാര്യങ്ങളുമെല്ലാം സംവാദത്തിലൂടെയാണ് അംഗങ്ങൾക്ക് പകർന്നാടുന്നത്. ലക്കി ഡ്രോ കൂപ്പണിൽ വലിയ സമ്മാനങ്ങൾ ഒഴിവാക്കാനുള്ള കാരണവും ആനുകാലിക സംഭവങ്ങളോട് ചേർത്ത് വച്ചാണ് നർമ്മത്തിൽ ചാലിച്ച് അവതരിപ്പിച്ചിരിക്കുന്നത്.

മാനസരോവർ കാമോത്തെ മലയാളി സമാജത്തിന്റെ ഓണാഘോഷ അറിയിപ്പിന്റെ പൂർണ രൂപം

ഒരിടത്തൊരു രാമുവും ഗോപുവും ഉണ്ടായിരുന്നു.. ഉറ്റ ചങ്ങാതിമാർ ആയിരുന്ന അവർ ഒരിക്കൽ വഴിയിൽ വെച്ചുകണ്ടുമുട്ടി..

രാമു: ഗോപു എന്തൊക്കെയുണ്ട് വിശേഷങ്ങൾ
ഗോപു: എന്ത് വിശേഷം..ഇങ്ങനെയൊക്കെ അങ്ങുപോണ്..
രാമു: നിന്നെ ഇപ്പോൾ പുറത്തേക്കൊന്നും കാണുന്നില്ലല്ലോ..
ഗോപു : പുറത്തിറങ്ങിയാൽ ആരെയും കാണാറില്ല.. കോവിഡിന് ശേഷം എല്ലാവരും വീടിനകത്ത് ഇരിക്കുവാൻ ശീലിച്ചു.
രാമു : എടാ നീ അങ്ങനെ പറയല്ലേ..എല്ലാം പഴയതുപോലെ ആയിതുടങ്ങി. ഗണപതി ,നവരാത്രി..എല്ലാം എല്ലാവരും ആഘോഷിച്ചു തുടങ്ങിയില്ലേ.
ഗോപു: ഹാ..ശരിയാ..നമ്മുടെ സമാജത്തിൽ ഈ വർഷം ഓണാഘോഷം ഉണ്ടോ..?
രാമു : സമാജത്തിലേ ഈ വർഷം ഓണാഘോഷം ഒള്ളു..
ഗോപു : എന്നാണ് ആഘോഷം…എവിടെ വെച്ചാണ് പരിപാടി
രാമു : 2019 ൽ നടത്തിയ അതേ സ്ഥലം തന്നെ.. ഫെഡറൽ ബാങ്കിന് പുറക് വശത്തുള്ള കരാടി സമാജ് ഹാളിൽ..ഒക്ടോബർ23 ന് രാവിലെ പത്തുമണി മുതൽ.
ഗോപു : അതെന്തായാലും നന്നായി..എല്ലാവരെയും ഒരുമിച്ച് കാണുവാൻ സാധിക്കും..
രാമു : നീ എന്തെങ്കിലും പ്രോഗ്രാമിന് പേര് കൊടുക്കുന്നുണ്ടോ..
ഗോപു : ഹാ..എന്തെങ്കിലും ചെയ്യണം..നീയോ..?
രാമു : ഞാൻ ഒരു പാട്ട് പടിയാലൊന്ന് ആണ് ആലോചിക്കുന്നത്
ഗോപു : കഴിഞ്ഞ ഓണപ്പരിപാടിക്ക് പാട്ട് പടിയതിന് ശേഷം അല്ലെ നിന്റെ ഭാര്യ പിണങ്ങിപോയത്..
രാമു : അത് ആരോ എടുത്ത് ഫേസ്ബുക്കിൽ ഇട്ടത് കൊണ്ടല്ലേ..
ഗോപു : അന്ന് നീ നാട്ടുകാരുടെ മുന്നിൽ സത്യം ചെയ്തത് അല്ലെ ഇനി മേലിൽ പാടില്ല എന്ന്..
രാമു : അതൊക്കെ ആര് ഓർത്തിരിക്കാനാ..പിന്നെ ലോക്ഡൗണിന് ഞാൻ വീട്ടിലിരുന്ന് പാടി പഠിച്ചല്ലോ..അത് ആരെയെങ്കിലും കേൾപ്പിക്കണം
ഗോപു: ഇത്തവണ സദ്യ ഫ്രീ ആണോ..?
രാമു : സമാജം എന്നെങ്കിലും സദ്യ ഫ്രീയായി കൊടുത്തിട്ടുണ്ടോ.. സമാജത്തിന്റെ ആദ്യത്തെ ഓണാഘോഷത്തിന് നൂറുരൂപ ആയിരുന്നു വാങ്ങിയത്..ഇത്തവണയും അത് തന്നെയാണ് വാങ്ങുന്നത്
ഗോപു : നൂറുരൂപക്ക് എങ്ങനെ കൊടുക്കാൻ പറ്റും..രണ്ടു ചപ്പാത്തിയും കറിയും കിട്ടണമെങ്കിൽ നൂറ് രൂപ കൊടുക്കണം
രാമു : എടാ..അതിന് നമ്മൾ കണ്ടറിഞ്ഞ് ചെയ്യണം. ഓണസദ്യയുടെ കൂപ്പണിന്റെ കൂടെ ലക്കി ഡ്രോ ടിക്കറ്റും ഉണ്ട്. അതിനും നൂറ് രൂപയാണ്.. കഴിയുന്നവർ കൂടുതൽ ലക്കി ഡ്രോ കൂപ്പണുകൾ എടുക്കുകയോ ഓണാഘോഷത്തിന് സംഭാവനയായി എന്തെങ്കിലും കൊടുക്കുകയോ ചെയ്യുക. ഇത്തവണത്തെ ഓണം ബംബർ അടിച്ചവന് വീട്ടിൽ കിടന്ന് ഉറങ്ങാൻ പറ്റുന്നില്ല..സഹായം ചോദിച്ചുകൊണ്ട് എന്നും ആൾക്കാർ വീട്ടിലേക്ക് വരുകയാണെന്ന്‌
ഗോപു അതിന്…?
രാമു: അതുകൊണ്ട് സമാജം വല്യ സമ്മാനങ്ങൾ ഒന്നും അല്ല കൊടുക്കുന്നത്.. അല്ലെങ്കിൽ തകർത്തേനെ.
രാമു: എങ്ങനെയുണ്ട് നിന്റെ പുതിയ ബിസിനസ്
ഗോപു: വല്യ മെച്ചം ഒന്നും ഇല്ല
രാമു: എടാ എന്ത് ബിസിനസ് ആയാലും നാലാൾ അറിയണമെങ്കിൽ പരസ്യം ചെയ്യണം. ഓണാഘോഷത്തിന് രണ്ടായിരത്തോളം ആളുകൾ വരുന്നതല്ലേ…അവിടെ നിന്റെ ബിസിനസ്സിനെ പറ്റി പരസ്യം ചെയ്യ്.. നാട്ടുകാര് കണട്ടെടാ
ഗോപു: ഹാ.. അത് നല്ല കാര്യം ആണല്ലോ.
രാമു: നമ്മുടെ വേലായുധൻ ചേട്ടന് എഴുപത്തിയഞ്ഞു വയസ്സ് ആയോ
ഗോപു : ഇല്ല..എന്താണ് നീ അങ്ങനെ ചോദിച്ചത്..?
രാമു: എഴുപത്തിയഞ്ചു വയസ്സായ സമാജം മെമ്പർമാരെ എല്ലാവരെയും മുൻ വർഷങ്ങളിലെത്പോലെ ഈ വർഷവും ഓണാഘോഷ വേദിയിൽ വെച്ച് ആദരിക്കുന്നുണ്ട്.
ഗോപു: അതെന്തായാലും നന്നായി.
ഗോപു : പിന്നെ പരിപാടിക്ക് വരുമ്പോൾ നിന്റെ ആ കാർ അകത്തെക്കുള്ള വഴിയിൽ കൊണ്ടുവരരുത് അത് ആ മെയിൻ റോഡിൽ ഇട്ടിട്ട് വേണം അങ്ങോട്ട് വരാൻ. അവിടെ പാർക്കിങിന് അൽപ്പം സ്ഥലം കുറവുണ്ട്.
രാമു : ഹാ..അത് ശരിയാ എന്നാ നീ നിന്റെ അടുത്തുള്ളവരോട് ഒക്കെ പ്രോഗ്രാമിനെ പറ്റി പറഞ്ഞേരെ.രണ്ടുദിവസത്തിനുള്ളിൽ നോട്ടീസ് കിട്ടും..അപ്പോൾ ഞാൻ ഗ്രൂപ്പിൽ ഇടാം…
ഗോപു എന്നാൽ ശരി

LEAVE A REPLY

Please enter your comment!
Please enter your name here