വിജയം സ്വന്തമാക്കി ബാന്ദ്ര ബ്ലാസ്റ്റേഴ്സ്; ഹൃദയം കീഴടക്കി റഫറി

കാൽപ്പന്തു കളി മനസ്സിനും ശരീരത്തിനും ഉന്മേഷം പകരുമെന്ന് ബിന്ദു പ്രസാദ്.

0

മലയാളികളുടെ ഫുട്‌ബോള്‍ പ്രേമം ഇതിനകം ലോക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ലോകകപ്പ് പ്രേക്ഷകരില്‍ 30 ശതമാനവും മലയാളികൾ ആണെന്നാണ് റിപ്പോര്‍ട്ടുകള്‍ രേഖപ്പെടുത്തുന്നത്. ക്രിക്കറ്റിന്റെ നഗരമായ മുംബൈയിലും ഫിഫാ ലോകകപ്പിന്റെ ആരാധകരിൽ ഭൂരിഭാഗവും നഗരത്തിലെ മലയാളികൾ തന്നെയായിരുന്നു. ലോക കപ്പ് മത്സരങ്ങളെ ആഘോഷമാക്കി മൈതാന പ്രതീതി ഉയർത്തുന്ന കൂറ്റൻ എൽ ഇ ഡി സ്‌ക്രീനിൽ ഒരുമിച്ചിരുന്നു കണ്ടവരിലും മലയാളികൾ തന്നെയായിരുന്നു മുന്നിൽ.

കിരീടം നേടി ബാന്ദ്ര ബ്ലാസ്റ്റേഴ്സ്;
മികച്ച കളിക്കാരൻ ഹസീബ്ബ് ബാന്ദ്ര

ലോകകപ്പിന്റെ ആവേശം കൈവിടാതെ നഗരത്തിലെ സൗഹൃദ കൂട്ടായ്മകളിലെ ഫുട്ബോൾ പ്രേമികളായ കുറെ അംഗങ്ങൾ ചേർന്നൊരുക്കിയ സൗഹൃദ ഫുട്ബാൾ മത്സരം ശ്രദ്ധേയമായി. നവി മുംബൈ സീവുഡ്‌സില്‍ ഡോണ്‍ ബോസ്‌കോ സ്‌കൂള്‍ മൈതാനത്ത് നടന്ന ‘ചാറ്റേഴ്‌സ് കപ്പ് ഫുട്‌ബോള്‍ 2018′  മത്സരത്തിൽ ബാന്ദ്ര ബ്ലാസ്റ്റേഴ്സ് കിരീടം നേടി. മൊത്തം ഏഴു ടീമുകളായിരുന്നു മത്സരിച്ചത്. സീവുഡ്സ് ലയൺസ്, കല്ല്യാൺ കിംഗ്സ്, ബാന്ദ്ര ബ്ലാസ്റ്റേഴ്സ്, പാവയ് പാന്തേഴ്സ്, കാമോത്തേ കടുവാസ്’ നെരൂൾ ബ്രദേഴ്സ് എന്നീ ടീമുകളായിരുന്നു മത്സരത്തിനായി മൈതാനത്തിറങ്ങിയ ടീമുകൾ.  രണ്ടാം സ്ഥാനം കാമോത്തേ കടുവാസ് കരസ്ഥമാക്കിയപ്പോൾ നെരൂൾ ബ്രദേഴ്സും സീവുഡ്സ് ലയൺസും മൂന്നാം സ്ഥാനം പങ്കിട്ടു. മികച്ച കളിക്കാരനായി ഹസീബ്ബ് ബാന്ദ്രയെ തിരഞ്ഞെടുത്തപ്പോൾ സുവർണ്ണ പാദുകം സ്വന്തമാക്കിയത് രാജേഷ് കാമോത്തെയായിരുന്നു. സുവർണ്ണ കൈയ്യുറകളുമായി മടങ്ങിയത് ബാന്ദ്രയിൽ നിന്നെത്തിയ വരുൺ പൊതുവാളും  കാമോത്തേയിലെ  വിനോദ് കുമാറുമായിരുന്നു.

റഫറിയായെത്തിയ ബിന്ദു പ്രസാദ് ആയിരുന്നു താരം. മുംബൈയിലെ ഫുട്ബോൾ പ്രേമികളുടെ സ്നേഹാദരവ് പിടിച്ചു പറ്റിയാണ് മുൻ ഗോൾ കീപ്പർ കൂടിയായ ബിന്ദു പ്രസാദ് റഫറിയായെത്തി ആവേശം പകർന്നത്. കാൽപ്പന്തു കളി മനസ്സിനും ശരീരത്തിനും ഉന്മേഷം പകരുന്നതാണെന്നും സൗഹൃദ മത്സരം നന്നായി ആസ്വദിച്ചുവെന്നും അഞ്ചു തവണ ദേശീയ ഫുട്ബാൾ ചാമ്പ്യൻ ആയിരുന്ന ബിന്ദു പ്രസാദ് പറഞ്ഞു.

പി പി അശോകൻ, പി ഡി ജയപ്രകാശ്, സുരേന്ദ്രബാബു, പ്രിയ വർഗീസ് , മനോജ് ജോൺ, സഞ്ജയ് പി ആർ, അരുൺ എം ജി തുടങ്ങിയവരടങ്ങുന്ന സംഘമാണ് സൗഹൃദ മത്സരത്തിന് നേതൃത്വം നൽകിയത്.


കാൽപന്ത് കളിയിലെ പെൺപെരുമ
ക്രിക്കറ്റ് തരംഗമാണെങ്കിൽ…ഫുട്ബോൾ ചങ്കാണ് മുംബൈ മലയാളികൾക്ക് !!
കാൽപ്പന്തു കളിയുടെ ആവേശത്തിൽ മുംബൈ

LEAVE A REPLY

Please enter your comment!
Please enter your name here