ശിവഗിരി തീർത്ഥാടനം; മുംബൈ-താനെ യൂണിയൻ പങ്കെടുക്കുന്നു

0

മനുഷ്യനന്മയും ലോകനന്മയും ലക്ഷ്യമാക്കികൊണ്ട് വിശ്വമനവികതയുടെ പ്രവാചകനായ ശ്രീനാരായണഗുരു വിഭാവനം ചെയ്ത ശിവഗിരി തീർത്ഥാടനം നവതിയുടെ നിറവിൽ എത്തിനിൽക്കുകയാണ്. ശിവഗിരി തീർത്ഥാടനത്തിന്റെ നവതി,മതപാഠശാലയായ ബ്രഹ്മവിദ്യാലയത്തിന്റെ കനക ജൂബിലി ആഘോഷിക്കുന്ന വേള കൂടിയാണ്. ശ്രീനാരായണ ധർമ്മ പരിപാലന യോഗം,മുംബൈ-താനെ യൂണിയന്റെ ആഭിമുഖ്യത്തിൽ തീർത്ഥാടനത്തിൽ പങ്കെടുക്കുവാനായി 90-ൽ പരം തീർത്ഥാടകരുമായി ഡിസംബർ 27, 2022 ന് നേത്രാവതി എക്സ്പ്രസ്സ് ട്രെയിനിൽ യാത്ര തിരിക്കുമെന്ന് മുംബൈ താനെ യൂണിയൻ പ്രസിഡന്റ് ബിജുകുമാർ അറിയിച്ചു. 4 ദിവസവും 5 രാത്രിയും ചിലവഴിച്ച് ജനുവരി 03 ന് മുംബൈയിൽ തിരികെയെത്തും.

ഈ ദിവസങ്ങളിൽ ഗുരുവിന്റെ തിരുപ്പിറവി ഗൃഹമായ ചെമ്പഴന്തി,കുന്നുംപാറ സുബ്രമണ്യ ക്ഷേത്രം,ഗുരു തപസ്സനുഷ്ഠിച്ച മരുത്വാമല തുടങ്ങി ഗുരുവുമായി ബന്ധപ്പെട്ട പുണ്യസ്ഥലങ്ങളും സന്ദർശിക്കും.

2022 ഡിസംബർ 30,31 & 2023 ജനുവരി 01 എന്നീ തീയ്യതികളിലായി നടക്കുന്ന തീർത്ഥാടനത്തിൽ പങ്ക് ചേരാൻ ലോകത്തിന്റെ നാനാഭാഗത്തു നിന്നുള്ള ഗുരുദേവ ഭക്തർ ശിവഗിരിയിൽ എത്തിച്ചേരും.പത്തുദിവസത്തെ വ്രതശുദ്ധിയോടു കൂടി മഞ്ഞ വസ്ത്രം ആണ് ധരിച്ചാണ് ഭക്തർ തീർഥാടനത്തിനായി എത്തുന്നത്. തീർത്ഥാടനത്തിന്റെ എട്ട് ലക്ഷ്യങ്ങളായ വിദ്യാഭ്യാസം, ശുചിത്വം, ഇശ്വരഭക്തി, സംഘടന, കൃഷി,കച്ചവടം, കൈത്തൊഴിൽ, ശാസ്ത്രസാങ്കേതിക പരിശീലനം എന്നീ വിഷയങ്ങളെ അധികരിച്ച് സെമിനാറുകളും ഈ അവസരത്തിൽ സംഘടിപ്പിക്കും നവതിയുടെയും കനക ജൂബിലിയുടെയും ആഘോഷ പരിപാടികളുടെ ഉത്‌ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചിരുന്നു 26 ഏപ്രിൽ 2022 ന് ഡൽഹിയിലെ പ്രധാനമന്ത്രിയുടെ വസതിയിൽ വെച്ചായിരുന്നു നടത്തപ്പെട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here