വാളും പരിചയുമായി ഷിൻഡെ പക്ഷം

0

മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേന വിഭാഗത്തിന് പാർട്ടി ചിഹ്നമായി വാളും പരിചയും ലഭിച്ചതായി തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഷിൻഡെ ഗ്രൂപ്പിന് “ബാലാസാഹെബാഞ്ചി ശിവസേന” എന്ന പേരും അനുവദിച്ചു.

ഏകനാഥ് ഷിൻഡെയും ഉദ്ധവ് താക്കറെയും നയിക്കുന്ന സേനയുടെ രണ്ട് വിഭാഗങ്ങൾ തമ്മിൽ യഥാർത്ഥ സേനയുടെ അവകാശവാദം ഉന്നയിച്ചുള്ള തർക്കത്തിനൊടുവിലാണ് സുപ്രീം കോടതി നിർദ്ദേശ പ്രകാരം താൽക്കാലിക പേരുകളും ചിഹ്നങ്ങളും കമ്മീഷൻ അനുവദിച്ചത്

ശിവസേന സ്ഥാപകൻ ബാലാസാഹേബ് താക്കറെ സ്ഥാപിച്ച ശിവസേനക്കും പാർട്ടിയുടെ അമ്പും വില്ലും തിരഞ്ഞെടുപ്പ് ചിഹ്നത്തിനും ഷിൻഡെയുടെ വിഭാഗം അവകാശവാദമുന്നയിച്ചിരുന്നു എന്നാൽ മുംബൈയിൽ നടക്കാനിരിക്കുന്ന ഉപ തിരഞ്ഞെടുപ്പിൽ ഷിൻഡെ പക്ഷം മത്സരിക്കുന്നില്ല. ഭരണകക്ഷിയെ പ്രതിനിധീകരിച്ച് ബിജെപി സ്ഥാനാർത്ഥിയാകും. എന്നാൽ ഉദ്ധവ് താക്കറെ ഗ്രൂപ്പിന് വില്ലും അമ്പും ചിഹ്നം ഉപയോഗിക്കാൻ അനുവദിക്കരുതെന്ന് ഷിൻഡെ വിഭാഗം ആവശ്യപ്പെട്ടതിനെ തുടർന്നാണ് “അമ്പും വില്ലും ” എന്ന ചിഹ്നം മരവിപ്പിച്ച കമ്മീഷൻ, താൽക്കാലിക നടപടിയായി പുതിയ പേരുകളും ചിഹ്നങ്ങളും അനുവദിക്കാൻ തീരുമാനിച്ചത്.

ഉദ്ധവ് താക്കറെ വിഭാഗത്തിന് “ശിവസേന ഉദ്ധവ് ബാലാസാഹേബ് താക്കറെ” എന്ന് പേരും പാർട്ടി ചിഹ്നമായി പന്തവും അനുവദിച്ചതിന് പുറകെയാണ് ഷിൻഡെ പക്ഷത്തിനും പുതിയ പേരും ചിഹ്നവും നൽകിയത്.അതേ സമയം പാർട്ടി ചിഹ്നം മരവിപ്പിച്ച നടപടിയെ താക്കറെ വിഭാഗം ഡൽഹി ഹൈക്കോടതിയിൽ ചോദ്യം ചെയ്തിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here