ബോളിവുഡ് മെഗാസ്റ്റാർ അമിതാഭ് ബച്ചന്റെ 80-ാം ജന്മദിനത്തിനോടനുബന്ധിച്ച് നടനോടുള്ള ആദരസൂചകമായി സംഘടിപ്പിച്ച നാല് ദിവസത്തെ ചലച്ചിത്രോത്സവത്തെ ആഘോഷമാക്കി ആരാധകർ. അമിതാഭ് ബച്ചന്റെ ജന്മദിനം ആഘോഷിക്കുന്നതിനായി ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷൻ ഒക്ടോബർ 8 മുതൽ ഒക്ടോബർ 11 വരെയായിരുന്നു ആഘോഷം നടന്നത്. മുംബൈയിൽ നടന്ന ഡോണിന്റെ പ്രദർശനത്തിൽ മുതിർന്ന നടി ശബാന ആസ്മിയും പങ്കെടുത്തത് ആരാധകർക്ക് ആവേശമായി..
ശബാന ആസ്മി തന്റെ സോഷ്യൽ മീഡിയയിൽ പങ്ക് വച്ച വീഡിയോയാണ് ആരാധകർക്കിടയിൽ വലിയ പ്രചാരം നേടുന്നത്. ചിത്രത്തിന്റെ ടൈറ്റിൽ വെള്ളിത്തിരയിൽ തെളിയുന്നത് മുതൽ പഞ്ച് ഡയലോഗുകൾക്കും ഗാന രംഗങ്ങൾക്കും വരെയാണ് വിസിലടിച്ചും താരത്തിന്റെ നൃത്തത്തിനൊപ്പം ചുവടുകൾ വച്ചും ആരാധകർ സന്തോഷം പങ്കിട്ടത്.
ബച്ചൻ ചിത്രങ്ങൾ പരിചയമില്ലാത്തവർക്കായി, ബിഗ് ബിയുടെ ഫിലിമോഗ്രാഫിയിൽ നിന്നുള്ള 11 ഐക്കണിക് സിനിമകൾ ഇന്ത്യയിലെ 17 നഗരങ്ങളിലെ പിവിആർ സിനിമാസിലെ 22 സ്‌ക്രീനുകളിലായാണ് പ്രദർശിപ്പിക്കുന്നത്. ഡോണിനൊപ്പം , കാലാ പത്തർ, കാലിയ, കഭി കഭി, അമർ അക്ബർ ആന്റണി, നമക് ഹലാൽ, അഭിമാൻ , ദീവാർ, മിലി, സത്തേ പെ സത്ത , ചുപ്‌കെ ചുപ്‌കെ തുടങ്ങിയ ചിത്രങ്ങളും പട്ടികയിൽ ഉൾപ്പെടുന്നു .
അതേ സമയം തന്റെ ജന്മദിനത്തിൽ ഒരു നോക്ക് കാണാൻ തടിച്ചു കൂടിയ ആരാധകരെ അഭിവാദ്യം ചെയ്യാൻ ബിഗ് ബി അർദ്ധരാത്രിയോടെ തന്റെ ജുഹുവിലെ ജൽസയിൽ നിന്ന് പുറത്തിറങ്ങി. മകൾ ശ്വേതയോടൊപ്പമാണ് ഇക്കുറി ബച്ചൻ പുറത്ത് വന്ന് ആരാധകരുമായി സന്തോഷം പങ്കിട്ടത്.
- ‘മലൈക്കോട്ടൈ വാലിബൻ’: റിലീസ് തീയതി പ്രഖ്യാപിച്ച് മോഹൻലാൽ
- മോഹൻലാൽ ചിത്രം നേരിന്റെ ചിത്രീകരണം തുടങ്ങി
- ഗായിക സിതാരയുടെ സംഗീത പരിപാടി നവി മുംബൈയിൽ
- മുംബൈയിലും തരംഗമായി രജനികാന്ത് ചിത്രം ജയിലർ
- നൂതനാനുഭവമായി അക്ഷരസന്ധ്യയിലെ ലങ്കാലക്ഷ്മി