വർണ്ണക്കാഴ്ചയൊരുക്കി ദീപ്തി ജയന്റെ ചിത്രപ്രദർശനം

0

യുവ ചിത്രകാരി ദീപ്തി ജയന്റെ ചിത്രപ്രദർശനം മുംബൈയിലെ ജഹാംഗീർ ആർട്ട്‌ ഗാലറിയിൽ ഒക്ടോബർ 10 തിങ്കളാഴ്ച ഉദ്ഘാടനം ചെയ്തു.

റീഡേഴ്‌സ് ഡൈജെസ്റ്റ് മുൻ ചീഫ് എഡിറ്ററും ചിത്രകാരനുമായ മോഹൻ ശിവാനന്ദ്,ലോകപ്രശസ്ത ചിത്രകാരൻ ആർട്ടിസ്റ്റ് മുത്തുകോയ, സാമൂഹ്യപ്രവർത്തകനായ ഉത്തംകുമാർ, രാജൻ പണിക്കർ, എഴുത്തുകാരി ഗീത നേന്മേനി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം ചടങ്ങ്.

ചെന്നെയിൽ കുടുംബസമേതം താമസിക്കുന്ന ദീപ്തി ജയന്റെ ചിത്രപ്രദർശനം ഇതാദ്യമായാണ് മുംബൈയിൽ നടക്കുന്നത്. ഒക്ടോബർ 16 വരെ നീണ്ടു നിൽക്കുന്ന ബിയോണ്ട് *ദി *ഹ്യൂസ്* എന്ന പേരിൽ ജലഛായത്തിലും അക്രിലികിലും തീർത്ത അമ്പതോളം ചിത്രങ്ങളുള്ള പ്രദർശനത്തിൽ പ്രകൃതിയും ജീവതക്കാഴ്ചകളുമാണ് വിഷയം

LEAVE A REPLY

Please enter your comment!
Please enter your name here