മുംബൈയിൽ ദീപ്തി ഒരുക്കിയ വർണ്ണകാഴ്ചകൾക്ക് ആരാധകർ ഏറെ

0

ലോകപ്രശസ്തരായ നിരവധി ചിത്രകാരന്മാർക്ക് വേദിയൊരുക്കിയിട്ടുള്ള മുംബൈയിലെ ജഹാംഗീർ ആർട്ട് ഗാലറിയിലെ ചിത്രപ്രദർശനം ആർട്ടിസ്റ്റുകൾക്ക് കിട്ടുന്ന വലിയൊരു അംഗീകാരമാണ്.

പാലക്കാട് സ്വദേശിയായ ദീപ്തി ജയന്റെ ചിത്ര പ്രദർശനമാണ് സന്ദർശകരുടെ മികച്ച പ്രതികരണം കൊണ്ട് ശ്രദ്ധ നേടുന്നത്. ജഹാംഗീർ ആർട്ട് ഗാലറിയിൽ ഒരാഴ്ചയായി തുടരുന്ന ദീപ്തിയുടെ ചിത്ര പ്രദർശനത്തിന് നാളെ പരിസമാപ്തി കുറിക്കും.

വർണ്ണങ്ങൾക്കപ്പുറം എന്ന പേരിൽ ജലഛായത്തിലും അക്രിലിക്കിലും തീർത്ത അമ്പതോളം ചിത്രങ്ങളുള്ള പ്രദർശനത്തിൽ പ്രകൃതിയും ജീവതക്കാഴ്ചകളുമാണ് വിഷയം

ക്യാൻവാസുകളിൽ കോറിയിട്ട വര്ണക്കാഴ്ചകൾ ആവിഷ്കാരത്തിൽ വ്യത്യസ്തങ്ങളായ വികാരങ്ങൾ പ്രകടിപ്പിക്കുന്നവയാണ്.

ദീപ്തി ഒരുക്കിയ വർണ്ണകാഴ്ചകൾക്ക് മുംബൈയിൽ ആരാധകർ ഏറെയാണ്. വർണ്ണങ്ങൾക്കപ്പുറം ഒളിച്ചുവെച്ച ദർശനമാണ് ദീപ്തി ചിത്രങ്ങളുടെ കാഴ്ച സൗന്ദര്യമെന്നാണ് ആർട്ട് വിദ്യാർത്ഥികളായ സന്ദർശകർ വിലയിരുത്തുന്നത്

ചെന്നെയിൽ കുടുംബസമേതം താമസിക്കുന്ന ദീപ്തി ജയന്റെ ചിത്രപ്രദർശനം ഇതാദ്യമായാണ് മുംബൈയിൽ നടക്കുന്നത്.

കേരളത്തിലും തമിഴ് നാട്ടിലുമായി മൂന്ന് സോളോ പ്രദർശനത്തിനുശേഷമാണ് മുംബൈയിലെ ജഹാംഗീർ ആർട്ട് ഗാലറി വേദിയാകുന്നത്.

മഹാനഗരത്തിൽ ലഭിച്ച മികച്ച പ്രതികരണത്തിന്റെ ത്രില്ലിലാണ് ഈ മലയാളി ചിത്രകാരി

ജമ്മുവിലെ ജമ്മു ആൻഡ് കാശ്മീർ ക്രിയേറ്റീവ് ആർട്സ്, തൃശ്ശൂരിലെ കേരള ലളിത കലാ അക്കാദമി, കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലും മുമ്പ് ചിത്രപ്രദർശനം നടത്തിയിട്ടുണ്ട്.

പന്ത്രണ്ടു വർഷക്കാലമായി വരയോടൊപ്പം അദ്ധ്യാപനവും ജീവിതത്തിന്റെ ഭാഗമായി തുടർന്നു വരുന്ന, ദീപ്തിയുടെ ചിത്രങ്ങൾ വര്ണക്കാഴ്ചകൾക്കപ്പുറം ആഴമേറിയ  ചിന്താ ശകലങ്ങളും  പ്രസരിപ്പിക്കുന്നവയാണ് .
..

LEAVE A REPLY

Please enter your comment!
Please enter your name here