മുംബൈ കൈരളി മിത്ര മണ്ഡൽ ഓണാഘോഷം (Watch Video)

0

മുംബൈ കൈരളി മിത്ര മണ്ഡലിന്റെ വാർഷികവും ഓണാഘോഷവും നടന്നു. ഒക്ടോബർ 5 ന് മലാഡ് വെസ്റ്റിലുള്ള സെർവി വികാസ് മണ്ഡലിൽ വച്ച് നടന്ന ആഘോഷ പരിപാടികൾ ഗൃഹാതുരത വിളിച്ചുണർത്തി.

രാവിലെ 10 മണിക്ക് ശിങ്കാരി മേളവും താലപ്പൊലിയുമായി മാവേലിയെ വരവേറ്റു. പൂക്കളം, ചിത്രരചന കൂടാതെ വനിതകളും പുരുഷന്മാരും പങ്കെടുത്ത വാശിയേറിയ വടം വലി മത്സരവും ആഘോഷത്തിന് ആവേശം പകർന്നു.

വൈകീട്ട് 6 മണിക്ക് സംഘടിപ്പിച്ച കലാ സാംസ്‌കാരിക സമ്മേളനത്തിൽ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു.

ചെയർമാൻ ഡോ മണികണ്ഠൻ നായർ, സെക്രട്ടറി സി കെ ചന്ദ്രൻ കൂടാതെ സി ജി രാജൻ, ബേബി വർഗ്ഗീസ് ഫ്രാൻസിസ് അറയ്ക്കൽ, കെ വി സന്തോഷ്, ട്രസ്റ്റികൾ തുടങ്ങിയവർ ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി. Click here to watch Video

LEAVE A REPLY

Please enter your comment!
Please enter your name here