നവി മുംബൈയിൽ മലയാളി യുവാവിനെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

0

നവി മുംബൈ ഖോപ്പർഖൈർണയിൽ താമസിക്കുന്ന മലയാളി യുവാവിനെയാണ് ഫ്ളാറ്റിലെ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മുംബെയിൽ ഹിന്ദുജ ആശുപത്രിയിൽ 9 വർഷമായി കേത്ത് ലാബിൽ ജോലി ചെയ്തുവരുന്ന സദാനന്തൻ കോട്ടയം ജില്ലയിൽ അഞ്ചൽ സ്വദേശിയാണ്. 36 വയസ്സായിരുന്നു

ഇന്ന് രാവിലെ പരേതന്റെ ബന്ധുവായ ഡോ. ശിവകുമാറാണ് കോപർഖർണെ പോലീസ് സ്റ്റേഷനിലെത്തി വിവരമറിയിച്ചത്. തുടർന്ന് പോലീസ് എത്തിയാണ് തുടർ നടപടികൾ പൂർത്തിയാക്കി മൃതദേഹം നവീ മുംബെയിലെ ജനറൽ ആശുപത്രിയിലേക്ക് മാറ്റിയത്.

ഭാര്യ സൗദി അറേബ്യയിൽ നഴ്‌സ് ആയി ജോലി നോക്കുന്നു. ഇവർക്ക് കുട്ടികളില്ല. മരണകാരണം വ്യക്തമല്ല. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ജന്മനാട്ടിലേക്ക് അയക്കുവാനുള്ള നടപടികൾ പൂർത്തിയാക്കിയെന്ന് സാമൂഹിക പ്രവർത്തക ലൈജി വർഗീസ് അറിയിച്ചു. എയർപോർട്ടിൽ നിന്നും വീട്ടിലെത്തിക്കുവാനുള്ള സഹായങ്ങൾ നോർക്ക മുഖേന ഏർപ്പെടുത്തിയെന്നും ലൈജി പറഞ്ഞു. ജോബി, പ്രസന്നൻ തുടങ്ങിയ സാമൂഹിക പ്രവർത്തകരും സഹായഹസ്തവുമായി മുന്നോട്ട് വന്നത് നടപടികൾ വേഗത്തിലാക്കാൻ തുണയായെന്നും ലൈജി പറഞ്ഞു .

LEAVE A REPLY

Please enter your comment!
Please enter your name here