ന്യൂ പൻവേലിൽ തൃശൂർ സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി

0

റായ്‌ഗഡ് ജില്ലയിലെ ന്യൂ പൻവേലിൽ താമസിച്ചിരുന്ന തൃശൂർ സ്വദേശിയായ മുരളി മേനോൻ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. 51 വയസ്സായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ഷിപ്പിംഗ് കമ്പനിയുമായി ബന്ധപ്പെട്ട ജോലിയായിരുന്നുവെന്നാണ് അറിയാൻ കഴിഞ്ഞത്

മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ജന്മനാട്ടിലേക്ക്
വിമാന മാർഗ്ഗം അയക്കുവാനാണ് തീരുമാനം. കെ സി എസ് പ്രസിഡന്റ് മനോജ്‌കുമാർ ആശുപത്രിയിലെത്തിയാണ് നടപടികൾ പൂർത്തിയാക്കി ഭൗതിക ശരീരം നാട്ടിലേക്ക് അയക്കാനുള്ള ഏർപ്പാടുകൾ ചെയ്യുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here