മുംബൈയിലും ട്രെൻഡിംഗിൽ ഷോൾഡർ ഷെയ്ക്ക് ഡാൻസ്

0

‘ജയ ജയ ജയ ജയ ഹേ’ എന്ന ചിത്രത്തിലെ ബേസിൽ ജോസഫിന്റെ ‘ഷോൾഡർ ഷെയ്ക്ക്’ ഡാൻസ് റീൽ ട്രെൻഡിംഗ് ആയതോടെയാണ് സെലിബ്രിറ്റികൾ അടക്കമുള്ളവർ പിന്തുടർന്നത്. റീൽസും ഷോർട്ട്സുമായി സമൂഹ മാധ്യമങ്ങളിൽ പ്രായഭേദമന്യേ ജയ ജയ ജയ പാടി തോൾ കുലുക്കി കളിക്കുകയാണ്. മമ്മൂട്ടിയുടെ ചാമ്പിക്കോ വൈറൽ ആയതിന് ശേഷം സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്ത ‘ഷോൾഡർ ഷെയ്ക്ക്’ ഡാൻസ് ചെയ്ത് റീൽസുകൾ ഇറക്കിയവരിൽ നിരവധി മുംബൈ മലയാളികളുമുണ്ട്.

ബേസിലും ദർശന രാജേന്ദ്രനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വിപിൻ ദാസ് സംവിധാനം ചെയ്ത ജയ ജയ ജയ ജയ ഹേ ഒക്ടോബർ 28 ന് റിലീസ് ചെയ്യും . രസകരമായ ഈ നൃത്തത്തിന്റെ വീഡിയോകൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ് ഇൻസ്റ്റാഗ്രാം ഫേസ്ബുക് സമൂഹ മാധ്യമങ്ങൾ. ചിത്രത്തിൽ ബേസിലും ദര്ശനവും ചേർന്നാണ് ഇത് അവതരിപ്പിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here