പൂനെ നിവാസിയായ ചലച്ചിത്ര നടി ജിജിനിയെ അനുമോദിച്ചു

0

മലയാള സിനിമ പാൻ ഇന്ത്യൻ സംസ്കാരത്തിലേക്ക് ചുവട് മാറുമ്പോൾ കഴിവുള്ള നിരവധി പുതുമുഖങ്ങൾക്കാണ് അവസരങ്ങൾ ലഭിച്ചു .കൊണ്ടിരിക്കുന്നത്.

സുരേഷ് ഗോപി നായകനായ മേ ഹും മൂസ എന്ന ചിത്രത്തിൽ ശ്രദ്ധേയമായ വേഷം ചെയ്താണ് പൂനെ നിവാസിയും മലയാളിയുമായ ജിജിനിയുടെ മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റം. ചിത്രത്തിലെ അഭിനയം ശ്രദ്ധിക്കപ്പെട്ടതോടെ ജിജിനെയെ തേടി കൂടുതൽ അവസരങ്ങൾ വരുവാൻ തുടങ്ങി. നല്ല കഥാപാത്രങ്ങളും ബാനറും കിട്ടിയാൽ അഭിനയം തുടരുമെന്നാണ് ജിജി പറയുന്നത്.

പൂനെയിൽ കൈരളിയുടെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ കണ്ണൂർ ജില്ലയിലെ കുടിയാൻമല പോലീസ് സ്റ്റേഷൻ അസി. സബ്ബ് ഇൻസ്പെക്ടർ സദാനന്ദൻ ചേപ്പറമ്പ് കൂടാതെ കൈരളി ചാരിറ്റബിൾ ചെയർമാൻ എ.വി. പരേമേശ്വരൻ എന്നിവർ ചേർന്നാണ് ആദരവ് കൈമാറിയത്. ജിജിനിയുടെ പിതാവ് രാധാകൃഷ്ണനും സന്നിഹിതനായിരുന്നു.

മലയാള സിനിമാ സീരിയൽ രംഗത്ത് അറിയപ്പെടുന്ന നടനാണ് സദാനന്ദൻ ചേപ്പറമ്പ്. തൊണ്ടിമുതലും ദൃക്സാക്ഷിയും കൂടാതെ ഫ്ളവേർസ് ചാനൽ സംപ്രേക്ഷണം ചെയ്ത കോമഡി ഉത്സവം തുടങ്ങിയ പരിപാടികളിലൂടെയും ശ്രദ്ധേയനാണ് സദാനന്ദൻ.

LEAVE A REPLY

Please enter your comment!
Please enter your name here