കേരളപ്പിറവി ദിനത്തെ അവിസ്മരണീയമാക്കി ഏഷ്യയിലെ ഏറ്റവും വലിയ മലയാളി സമാജം

0

മുംബൈയിലെ കേരളപ്പിറവി ദിനാഘോഷങ്ങൾക്ക് തിരി തെളിയിച്ച് ഡോംബിവ്‌ലി കേരളീയ സമാജം സംഘടിപ്പിച്ച ആഘോഷ പരിപാടികൾ കേരളീയ കലകളുടെ സംഗമവേദിയാക്കി.

മലയാള നാടിന്റെ സംസ്കാരവും പൈതൃകവും വിളിച്ചോതുന്ന പരിപാടികൾ കൊണ്ട് സമ്പന്നമായിരുന്നു മറുനാട്ടിൽ അരങ്ങേറിയ കേരളപ്പിറവി ആഘോഷങ്ങൾ

വാദ്യകലാകാരൻ അനിൽ പൊതുവാളും ശിഷ്യന്മാരും ചേർന്നൊരുക്കിയ ചെണ്ടമേളത്തോടെ ചടങ്ങുകൾക്ക് തുടക്കം കുറിച്ചു .രാഹുൽ മുരളീധരൻ അവതരിപ്പിച്ച അഷ്ടപദിയും അരങ്ങേറി

കലാവിഭാഗം സെക്രട്ടറി സുരേഷ് നായർ ചടങ്ങുകൾ നിയന്ത്രിച്ചു. ചെയർമാൻ വർഗീസ് ഡാനിയൽ, പ്രസിഡന്റ് രാധാകൃഷ്ണൻ നായർ, സെക്രട്ടറി രാജശേഖരൻ നായർ, വൈസ് പ്രസിഡന്റ് സോമ മധു, എഡ്യൂക്കേഷൻ സെക്രട്ടറി കൊണ്ടോത്ത്‌ വേണുഗോപാൽ, വൈസ് ചെയർമാൻ രാജീവ്കുമാർ, ഫിനാൻസ് സെക്രട്ടറി ബിനോയ് തോമസ്, ട്രഷറർ മനോജ് കുമാർ കൂടാതെ കമ്മിറ്റി അംഗങ്ങളും വേദി പങ്കിട്ടു.

അധികാരാമേറ്റ ഭരണ പക്ഷത്തിന്റെ പതിനൊന്നിന കർമ്മ പദ്ധതികൾക്ക് തുടക്കം കുറിച്ചു കൊണ്ട് ചെയർമാൻ വർഗീസ് ഡാനിയൽ നടത്തിയ പ്രഖ്യാപനം നിറഞ്ഞ കൈയ്യടികളോടെയാണ് സദസ്സ് ഏറ്റെടുത്തത്.

ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയ വിശാഖ് പിള്ളയെ ചടങ്ങിൽ ആദരിച്ചു. ഒരു ദിവസം 45 കി. മീ. വീതം തുടര്‍ച്ചയായി 61 ദിവസം ഡോംബിവലി സ്‌പോര്‍ട്‌സ് ഗ്രൗണ്ടിനെ 85 പ്രാവശ്യം പ്രദക്ഷിണം ചെയ്താണ് വൈശാഖ് ഈ റെക്കോഡ് സ്വന്തമാക്കിയത്.

സമാജം അംഗങ്ങൾ ചിട്ടപ്പെടുത്തിയ കേരളത്തനിമയുള്ള കലാപരിപാടികൾ ഗൃഹാതുരത പകർന്നാടി

തുടർന്ന് കൈകൊട്ടിക്കളി, സംഘനൃത്തം, നാടൻ പാട്ടുകൾ, കളരിപ്പയറ്റ്, പരിചമുട്ട് കളി തുടങ്ങിയ കേരളീയ കലകൾ അരങ്ങേറി

പ്രവർത്തി ദിവസമായിരുന്നിട്ടും കേരളപ്പിറവിയെ ആഘോഷമാക്കാൻ ആയിരങ്ങളാണ് ഒത്തു കൂടിയത്

മലയാള നാടിന്റെ പൊലിമ പ്രസരിപ്പിക്കുന്ന ഈണങ്ങളും കാഴ്ചകളുമൊരുക്കിയാണ് സമാജം സംഘടിപ്പിച്ച കേരളപ്പിറവി അവിസ്മരണീയമായത്

LEAVE A REPLY

Please enter your comment!
Please enter your name here