മയിൽപ്പീലിയിൽ ഇഷ്ട കവിതകളുമായി മത്സരാർഥികൾ.

സെമി ഫൈനൽ റൗണ്ടിൽ ഇഷ്ടപ്പെട്ട കവിതകൾ ആലപിക്കുമ്പോൾ ഫൈനൽ റൗണ്ടിലേക്ക് പ്രകൃതി എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള കവിതകളാണ് തിരഞ്ഞെടുക്കേണ്ടത്.

0

ഇഷ്ടപ്പെട്ട കവിതയും വിഷയാധിഷ്ഠിത കവിതയുമാണ് ഇക്കുറി കാവ്യാലാപന മത്സരത്തിൽ അവതരിപ്പിക്കേണ്ടത്. സെമി ഫൈനൽ റൗണ്ടിൽ ഇഷ്ടപ്പെട്ട കവിതകൾ ആലപിക്കുമ്പോൾ ഫൈനൽ റൗണ്ടിലേക്ക് പ്രകൃതി എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള കവിതകളാണ് തിരഞ്ഞെടുക്കേണ്ടത്. ആഗസ്റ്റ് 12ന് കല്യാൺ മെട്രോ മാളിലെ ബാൾ റൂമിൽ മത്സരങ്ങൾ അരങ്ങേറും.

ശ്യാം, കീർത്തന, ദേവിക, അശ്വതി, വിഷ്ണു, ഫിറോസ്, അർച്ചന, സൂര്യ, ആയുഷ്, സിദ്ധിജ എന്നീ 10 മത്സരാർഥികളാണ് 2 മണിക്ക് നടക്കുന്ന സെമി ഫൈനലിൽ മത്സരിക്കുക. ഇവരിൽ നിന്നും തിരഞ്ഞെടുക്കുന്ന നാല് പേരായിരിക്കും 5 മണിക്ക് നടക്കാനിരിക്കുന്ന ഫൈനലിൽ മാറ്റുരയ്ക്കുക. 6 മണിക്ക് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ വിജയികളെ പ്രഖ്യാപിക്കും. മയിൽപ്പീലിയിൽ പങ്കെടുത്ത എല്ലാ മത്സരാർഥികൾക്കും പുരസ്കാരവും സർട്ടിഫിക്കറ്റും സമ്മാനിക്കും.

കുരീപ്പുഴ ശ്രീകുമാറിന്റെ കീഴാളൻ, ഓ എൻ വി കുറിപ്പിന്റെ സ്മൃതി താളങ്ങൾ, ദിനാന്തം, അയ്യപ്പ പണിക്കരുടെ പകലുകൾ രാത്രികൾ, ജി ശങ്കരക്കുറുപ്പിന്റെ ഭൃംഗഗീതി, വയലാർ രാമവർമ്മയുടെ താടകയെന്ന ദ്രാവിഡ രാജകുമാരി, പി കുഞ്ഞിരാമൻ നായരുടെ ഹംസധ്വനി, മുരുകൻ കാട്ടാക്കടയുടെ രേണുക തുടങ്ങി വൈവിധ്യങ്ങളായ കവിതകളാണ് മത്സരാർഥികൾ ഇഷ്ടപ്പെട്ട വിഭാഗത്തിൽ തിരഞ്ഞെടുത്തിരിക്കുന്നത്.

മുംബൈയിലെ പ്രഗത്ഭരുടെ നേതൃത്വത്തിൽ മത്സരാർത്ഥികൾക്ക് കാവ്യാലാപനത്തിൽ പരിശീലനം നൽകും. ഇതാദ്യമായാണ് മുംബൈയിലെ മലയാളി പ്രതിഭകൾക്കായി കാവ്യാലാപന റിയാലിറ്റി ഷോ അരങ്ങേറുന്നത്. കൂടുതൽ വിവരങ്ങൾക്ക് : ആശിഷ്‌ : 9867405132 പടുതോൾ : 9821863145.മയിൽ‌പീലി – മുംബൈയിലെ ആദ്യ കാവ്യാലാപന റിയാലിറ്റി ഷോ കൈരളി ടി വിയിൽ
ആംചി മുംബൈ 500 എപ്പിസോഡിലേക്ക്
മുംബൈ മലയാളികളുടെ മനസ്സ് കീഴടക്കി മത്സാരാർഥികളും വിധികർത്താക്കളും
മയിൽപ്പീലി; പ്രവാസികളുടെ ആദ്യ കാവ്യാലാപന റിയാലിറ്റി ഷോ
കാവ്യാലാപനത്തെ ആഘോഷമാക്കി നീതി നായർകവിതയിൽ പീലി വിടർത്തി മത്സരാർഥികൾ.

LEAVE A REPLY

Please enter your comment!
Please enter your name here