മലയാള ഭാഷാ പ്രചാരണ സംഘം പശ്ചിമ മേഖല കേരളപ്പിറവി ആഘോഷിച്ചു

0

നവംബര്‍ 6, ഞായറാഴ്ച വൈകുന്നേരം 5 മണി മുതല്‍ ബോറിവലി ഈസ്റ്റില്‍ സെന്റ്‌ ജോണ്‍സ് ഹൈസ്ക്കൂള്‍ ഹാളില്‍ വച്ചാണ് കേരളപ്പിറവി ആഘോഷ പരിപാടികള്‍ നടന്നത്.

മലയാള ഭാഷാ പ്രചാരണ സംഘം പശ്ചിമ മേഖല പ്രസിഡന്റ്‌ ഗീത ബാലകൃഷ്ണന്റെ അദ്ധ്യക്ഷതയില്‍ നടന്ന കേരളപ്പിറവി ആഘോഷങ്ങള്‍ക്ക് നാന്ദി കുറിച്ചുകൊണ്ട് മേഖല സെക്രട്ടറി വന്ദന സത്യന്‍ സ്വാഗതം ആശംസിച്ചു. ശീതള്‍ ശ്രീരാമന്‍ ഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മലയാളം മിഷന്‍ മുംബൈ ചാപ്റ്റര്‍ സെക്രട്ടറി രാമചന്ദ്രന്‍ മഞ്ചറമ്പത്ത്, മലയാള ഭാഷാ പ്രചാരണ സംഘം കേന്ദ്ര കമ്മിറ്റി പ്രസിഡന്റ്‌ റീന സന്തോഷ്‌ എന്നിവര്‍ ആശംസകളര്‍പ്പിച്ചുകൊണ്ട് സംസാരിച്ചു. ആയുഷ് രാഘവന്‍, വേദ രഘുപാലന്‍, സയെഷ, ക്രിസ്റ്റീന, ആദ്യ, എയ്ഞ്ചലോ, ഗ്രേസി വര്‍ഗ്ഗീസ്, അനു ബി. നായര്‍, ശ്യാമ അമ്പാടി തുടങ്ങിയവര്‍ കേരളസംസ്കാരത്തെ പ്രതിഫലിപ്പിക്കുന്ന വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.

തുടര്‍ന്ന് “കേരളം – ഇന്നലെ, ഇന്ന്, നാളെ” എന്ന വിഷയത്തെ അടിസ്ഥാനമാക്കിയുള്ള സംവാദം നടന്നു. കഥാകൃത്ത്‌ സന്തോഷ്‌ കോലാരത്ത് സംവാദ വിഷയത്തില്‍ മുഖ്യ പ്രഭാഷണം നടത്തി. കഥാകൃത്ത്‌ ഗോവിന്ദനുണ്ണിയും സംവാദ വിഷയത്തില്‍ സംസാരിച്ചു. രാമചന്ദ്രന്‍ മഞ്ചറമ്പത്ത്, ആയുഷ് രാഘവന്‍, ശീതള്‍ ശ്രീരാമന്‍, റീന സന്തോഷ്‌, നളിനി പിള്ളൈ, പ്രദീപ്കുമാര്‍, സ്മിത അബു, വസന്ത സജീവന്‍, ഗ്രേസി വര്‍ഗ്ഗീസ്, കെ.ഒ.സേവ്യര്‍, സരിത സതീഷ്‌, അനു ബി. നായര്‍, വന്ദന സത്യന്‍, എയ്ഞ്ചലോ ക്രിസ്റ്റ്യാനോ തുടങ്ങിയവര്‍ സംവാദത്തില്‍ പങ്കെടുത്തുകൊണ്ട് സംസാരിച്ചു. ഗിരിജാവല്ലഭന്‍ മോഡറേറ്ററായിരുന്നു. ശീതള്‍ ശ്രീരാമന്‍ കൃതജ്ഞത രേഖപ്പെടുത്തി

LEAVE A REPLY

Please enter your comment!
Please enter your name here