ക്യാൻസർ ബോധവൽക്കരണ സെമിനാർ നവംബർ 19ന്

0

ശ്രീനാരായണ മന്ദിര സമിതി ക്യാൻസർ രോഗത്തെ പറ്റി ബോധവൽക്കരണ സെമിനാർ സംഘടിപ്പിക്കുന്നു. സമൂഹത്തിൽ വർദ്ധിച്ചു വരുന്ന ക്യാൻസർ രോഗങ്ങൾ മനസ്സിലാക്കി മന്ദിരസമിതിയും റ്റാറ്റ ആശുപത്രിയിലെ പേരു കേട്ട ഉയർന്ന സർജന്മാരും യോചിച്ച് നടത്തുന്ന സെമിനാൽ നവംബർ 19 ന് ശനിയാഴ്ച്ച വൈകീട്ട് 2.15 മുതൽ ആരംഭിക്കുന്നതാണ്.

സ്തനാർഭുതം, ഗൈനീക്, കുടൽ, തൊണ്ട, ശ്വാസ കോശം , ഉണ്ടാകുന്ന ക്യാസറിന്റെ ലക്ഷണങ്ങൾ , വന്നാൽ പരിഹാര മാർഗങ്ങൾ, ചികിൽസാ രീതികൾ, തുടർ ചികിൽസ തുടങ്ങിയവയെ പറ്റി ഡോക്ടർന്മാർ വിശദീകരിക്കുന്നതാണ്. ഡോ.ജോർജ്ജ്, ഡോ. ഷലാക്ക ജോഷി, ഡോ. ദേവേന്ദ്ര ചവ്ക്കർ, ഡോ. രോഹിണി, ഡോ. മനീഷ് ഭണ്ടാരെ എന്നിവരാണ് വിശദീകരണങ്ങൾ നൽകുക. ഇംഗ്ലീഷിലും,ഹിന്ദി ഭാഷയിലായിക്കും വിശദീകരണം.

പങ്കെടുക്കാൻ താൽപര്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ 976 9286320 ( Pradeep) 9326665797 ( സമിതി) റെജിസ്റ്റർ ചെയ്യേണ്ടതാണ് എന്ന് സമിതി ജനറൽ സെക്രട്ടറി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here