മേള വിദ്വാന്മാരെ ആദരിച്ച് കേരളീയ സമാജം

0

കേരളീയ സമാജം ഡോമ്പിവലിയുടെ ആഭിമുഖ്യത്തിൽ പ്രശസ്ത മേള വിദ്വാന്മാരായ പത്മശ്രീ മട്ടന്നൂർ ശങ്കരൻ കുട്ടി മാരാരെയും പനമണ്ണ ശശി പൊതുവാളേയും ആദരിച്ചു

നവംബർ 6 രാവിലെ 11.30നു കേരളീയസമാജം കമ്പൽപാട കോളേജ് ഓഡിറ്റോറിയത്തിൽ വെച്ചു നടന്ന സാംസ്‌കാരിക സമ്മേളനത്തിൽ സമാജം പ്രസിഡണ്ട് രാധാകൃഷ്ണൻ നായർ അധ്യക്ഷത വഹിച്ചു.

സമാജം ജനറൽ സെക്രട്ടറി രാജാശേഖരൻ നായർ സ്വാഗതമാശംസിച്ചു. തുടർന്ന് സമാജം അധ്യക്ഷൻ രാധാകൃഷ്ണൻ നായർ, ചെയർമാൻ വർഗീസ് ഡാനിയൽ, ഫിനാൻസ് സെക്രട്ടറി ബിനോയ്‌ തോമസ്, എഡ്യൂക്കേഷൻ സെക്രട്ടറി കൊണ്ടത്ത് വേണുഗോപാൽ തുടങ്ങിയവർ മേള പ്രതിഭകൾക്ക് ആശംസകൾ നേർന്ന് സംസാരിച്ചു. ട്രഷറർ മനോജ്‌ നന്ദി പ്രകാശിപ്പിച്ചു. നൂറുകണക്കിന് സമാജ അംഗങ്ങളുടെ സാന്നിധ്യത്തിലാണ് വാദ്യ കലയിൽ പ്രമാണിമാരായ പത്മശ്രീ മട്ടന്നൂർ ശങ്കരകുട്ടി മാരാരെയും പനമണ്ണ ശശി പൊതുവാളിനെയും ആദരിച്ചത്.

കലാവിഭാഗം സെക്രട്ടറി സുരേഷ് ബാബു നിയന്ത്രിച്ച ചടങ്ങിൽ ആദരവ് ഏറ്റു വാങ്ങിയ മലയാളത്തിന്റെ വാദ്യ സൗഭാഗ്യം മട്ടന്നൂർ കേരളീയ സമാജത്തിന്റെ കലാ പ്രവർത്തനങ്ങളിൽ സഹായമായി കൂടെയുണ്ടാകുമെന്ന് പറഞ്ഞത് നിറഞ്ഞ കരഘോഷത്തോടെയാണ് സദസ്സ് ഏറ്റെടുത്തത്. തുടർന്ന് സംസാരിച്ച പനമണ്ണ ശശിയും സമാജം നൽകിയ അംഗീകാരത്തിന് സന്തോഷവും സ്നേഹവും പങ്കിട്ടാണ് സംസാരിച്ചത്

LEAVE A REPLY

Please enter your comment!
Please enter your name here