മുംബൈ മലയാളികൾ കേരളത്തിലേക്ക് പോകുവാൻ കൂടുതലായും പ്രയോജനപ്പെടുത്തുന്ന നേത്രാവതി എക്സ്പ്രസ്സ് നാളെ മുതൽ 33 ദിവസത്തോളം ലോകമാന്യ തിലക് ടെർമിനസിന് പകരം പൻവേലിൽ നിന്നാകും ആരംഭിക്കുക.
കേരളത്തിൽ നിന്ന് വരുന്ന 16346 തിരുവനന്തപുരം LTT- നേത്രാവതി എക്സ്പ്രസ് നാളെ 10.11.2022 മുതൽ 13.12.2022 വരെ പൻവേലിൽ ടെർമിനേറ്റ് ചെയ്യുവാൻ തീരുമാനമായത്. പൻവേലിൽ നിന്ന് പുറപ്പെടുന്ന 16345 ട്രെയിൻ സമയം 12.55 നാകും.
കൂടാതെ 12620/12619 മത്സ്യഗന്ധ എക്സ്‌പ്രസും 22511/12 കർമഭൂമി എക്സ്‌പ്രസും ഒരു മാസത്തോളം പൻവേലിൽ ടെർമിനറ്റ് ചെയ്യുമെന്നാണ് റെയിൽവേ അറിയിച്ചത്
എൽടിടിയിലെ നവീകരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട സാങ്കേതിക കാരണങ്ങളാണ് റെയിൽവേ പുറത്തിറക്കിയ സർക്കുലറിൽ ചൂണ്ടിക്കാട്ടിയത്.
ALSO READ | വാങ്കണിയിലെ വയോധികർക്കായി ജന്മനാട്ടിൽ വീടൊരുങ്ങുന്നു

- മുംബൈയിൽ മലയാളി പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ പരാതി നൽകി
- വോട്ടർപട്ടികയിൽ പേരില്ലേ ? പേര് ചേർക്കാനുള്ള അവസാന ദിവസം ഡിസംബർ 9
- ഹിൽഗാർഡൻ അയ്യപ്പ ഭക്ത സംഘം മണ്ഡല പുജ ആഘോഷിച്ചു
- നവി മുംബൈയിൽ 24 മണിക്കൂറിനുള്ളിൽ 6 കുട്ടികളെ കാണാതായി
- കേരള കാത്തലിക് അസോസിയേഷൻ ഡോമ്പിവലിക്ക് പുതിയ നേതൃത്വം