മന്ദിര സമതി സംഘടിപ്പിച്ച വിവാഹ ബാന്ധവ മേളയിൽ സജീവ പങ്കാളിത്തം

0

ശ്രീനാരായണ മന്ദിരസമിതിയുടെ 42-ാമത് വിവാഹ ബാന്ധവമേള ചെമ്പൂർ കോംപ്ലക്സിലെ ഓഡിറ്റോറിയത്തിൽ ഞായറാഴ്ച നടന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടർ സാലി സുകുമാരൻ നായരും അദ്ദേഹത്തിന്റെ പത്നി രേഖ സാലിയും ഉദ്ഘാടനം നിർവഹിച്ചു.

ഇന്ത്യയിൽ പ്രതിദിനം നടക്കുന്ന 30000 ഓളം വിവാഹങ്ങളിൽ ശ്രീനാരായണ മന്ദിര സമതിയുടെ പങ്കാളിത്തവും ശ്ലാഘനീയമാണെന്ന് സാലി സുകുമാര൯ നായ൪ ഉൽഘാടന പ്രസംഗത്തിൽ പറഞ്ഞു

കുടുംബത്തിന്റെ കെട്ടുറപ്പുണ്ടാക്കാൻ മാതാപിതാക്കളുടെ പങ്ക് വളരെ വലുതാണ്. വിവാഹത്തിനുശേഷം നല്ല ദാമ്പത്യജീവിതം നയിക്കാൻ കുടുംബാന്തരീക്ഷം മുഖ്യമാണെന്നും അദ്ദേഹം പറഞ്ഞു. കൂട്ടുകുടുംബാന്തരീക്ഷത്തിൽ വിവാഹബന്ധം വേർപിരിയൽ വളരെ കുറവായിരുന്നുവെന്നും സാലി സുകുമാരൻ നായർ ചൂണ്ടിക്കാട്ടി.

ബാന്ധവ മേളയിൽ ഡൽഹി, വഡോദര, പൂനെ, നാസിക്, അമരാവതി എന്നിവിടങ്ങളിൽ നിന്നടക്കം യുവതീയുവാക്കൾ പങ്കെടുത്തു. വിദേശത്ത് ജോലി ചെയ്തു വരുന്ന സ്ഥിരം താമസക്കാരും മേളയിൽ സന്നിഹിതരായിരുന്നു.

ആദ്യ ഘട്ടങ്ങളിൽ വിവാഹാർഥി മേളകളിൽ പങ്കെടുത്തിരുന്നത് കൂടുതലും യുവതികൾ ആയിരുന്നുവെങ്കിൽ നിലവിലെ റജിസ്ട്രേഷൻ പ്രകാരം ആൺകുട്ടികളുടെ പങ്കാളിത്തം വർധിച്ചു വരുന്നതായി ജനറൽ സെക്രട്ടറി ഓ കെ പ്രസാദ് പറഞ്ഞു. നിസ്സാര കാര്യങ്ങൾക്ക് പോലും വിവാഹമോചനം തേടുന്ന കാലഘട്ടത്തിൽ വിദഗ്ധരെ ഉൾപ്പെടുത്തി പ്രീ മാര്യേജ് കൗൺസലിങ് നടത്തുവാനും മന്ദിര സമിതിക്ക് പദ്ധതിയുണ്ട്. ഡിസംബർ 4ന് ഇതിനായി വേദിയൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സോണൽ സെക്രട്ടറിമാരായ സഹജൻ, ട്രഷറർ വി വി ചന്ദ്രൻ, അസിസ്റ്റന്റ് സെക്രട്ടറി വി എൻ അനിൽകുമാർ, അസിസ്റ്റന്റ് ട്രഷറർ പി പൃഥിരാജ്, മാര്യേജ് ബ്യുറോ കൺവീനർ സുനിൽ സുകുമാരൻ, സോണൽ സെക്രട്ടറി വി മുരളീധരൻ, എൻ എസ് രാജൻ, എന്നിവർ ഉൽഘാടന ചടങ്ങിൽ സംബന്ധിച്ചു.

പി ജി ശശാങ്കൻ, പങ്കജാക്ഷൻ, വി കെ പവിത്രൻ, മനുമോഹൻ, രാധാകൃഷ്ണൻ, Dr. ശ്യാമ, അശ്വിൻ, മിനി മനു,ബിനി,പുഷ്പൻ, തമ്പാൻ എന്നിവർ പരിപാടിയുടെ ഏകോപനം നിർവഹിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here