മന്ദിര സമിതിയിൽ ക്യാൻസർ അവബോധ സെമിനാർ

0

ശ്രീനാരായണ മന്ദിര സമതിയുടെ ആസ്ഥാനമായ ചെമ്പൂരിൽ സെമിനാർ ഹാളിൽ നടന്ന ക്യാൻസർ അവബോധ സെമിനാർ ടാറ്റാ ഇൻസ്റ്ററ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിലെ പ്രൊ. വൈസ് ചാൻസലർ ഡോ. ബിനോ പോൾ ഉൽഘാടനം ചെയ്തു.

ശ്രീ നാരായണ ഗുരുവിൻ്റെ സന്ദേശം കേരളത്തിൽ മാത്രമല്ല ലോകമെമ്പാടും അറിയപ്പെടുന്നതാണെന്നും മന്ദിര സമതിയുടെ പ്രവർത്തനങ്ങൾ ഉദാഹരണമാണെന്നും ഡോ. ബിനോ പോൾ പറഞ്ഞു. സമൂഹത്തിൽ താഴേക്കിടയിലുള്ളവർക് വേണ്ടി സമതി നടത്തുന്ന പ്രവർത്തനങ്ങൾ പ്രശംസാവഹമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ടാറ്റ മെമ്മോറിയൽ ഹോസ്പിറ്റലിലെ വിവിധ വകുപ്പുകളിലെ വിദഗ്ധ ഡോക്ടർമാരുടെ സംഘം പരിപാടിയിൽ
കാൻസർ രോഗങ്ങളെ പറ്റിയും പ്രതിരോധത്തെ കുറിച്ചും ക്ലാസുകൾ നടത്തി.

സ്തനാർബുദ സർജനായ ഡോ ശലാഖ ജോഷി ഇന്ത്യയിലും വിദേശത്തുമായി ഏറ്റവും കൂടുതൽ കണ്ടു വരുന്ന സ്തനാർബുദം തടയുന്നതിനുള്ള മാർഗങ്ങൾ വിശദീകരിച്ചു. സ്ത്രീകൾ ആർത്തവത്തിന് ശേഷം ആദ്യത്തെ ആഴ്ചയിൽ കണ്ണാടിയുടെ മുൻപിൽ നിന്ന് സ്വയം പരിശോധിച്ചാൽ ഈ രോഗ ലക്ഷണം കണ്ടുപിടിക്കുവാൻ സാധിക്കുന്നതാണെന്ന് ഡോക്ടർ പറഞ്ഞു. തുടക്കത്തിൽ ചികിത്സിച്ചാൽ സ്തനാർബുദ രോഗം പൂർണമായും തടയാൻ സാധിക്കുന്നതാണെന്നും സ്ത്രീകൾ വ്യായാമം പരിശീലിക്കുന്നത് ഗുണം ചെയ്യുമെന്നും ഡോ ശലാഖ ജോഷി നിർദ്ദേശിച്ചു

ശ്വാസകോശ അർബുധത്തെ പറ്റിയാണ് ഡോ . ജോർജ് കെ സംസാരിച്ചത്. ശ്വാസകോശ അർബുദവും തുടക്കത്തിൽ കണ്ട് പിടിച്ചു ചികിത്സിച്ചാൽ പൂർണമായും ഭേദമാക്കാനാകുമെന്ന് ഡോക്ടർ പറഞ്ഞു. ഇന്നത്തെ പുതിയ സാങ്കേതിക ചികിത്സകൾ വലിയ ശസ്ത്രക്രിയ ഒഴിവാക്കിയെന്നും യാന്ത്രിക ശസ്ത്രക്രിയ വഴി കൂടുതൽ എളുപ്പത്തിൽരോഗത്തെ ഭേദമാക്കാൻ സാധിക്കുമെന്നും ഡോക്ടർ വ്യക്തമാക്കി

ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കരുതെന്ന മുന്നറിയിപ്പ് അവർത്തിച്ചാണ് ഹെഡ് ആൻഡ് നെക്ക് സർജൻ ഡോ ദേവേന്ദ്ര ചൗക്കാർ സംസാരം തുടങ്ങിയത്. പുകയില ഉപയോഗിക്കുന്നത് അർബുദ രോഗമുണ്ടാകാൻ കാരണമാണെന്നും അദ്ദേഹം പറഞ്ഞു. ലോകത്തിൽ ഏറ്റവും കൂടുതൽ കണ്ടു വരുന്ന അർബുദ രോഗങ്ങളിൽ രണ്ടാം സ്ഥാനമാണ് വായിൽ അർബുദം ബാധിക്കുന്നതെന്നും ഇതിന് കാരണമായി ഡോക്ടർ ചൂണ്ടിക്കാട്ടി. ഹൈസ്കൂൾ വിദ്യാർഥികളെ പുകയില ഉത്പന്നങ്ങൾ ഉപയോഗിക്കുന്നത് തടയുന്നതിനായി ബോധവൽകരണ സെമിനാറുകൾ സംഘടിപ്പിക്കണമെന്നും ഡോക്ടർ ഉപദേശിച്ചു.

ഡോ രോഹിണി കുൽക്കർണി ഗർഭാശയ അർബുദത്തെ പറ്റിയാണ് വിവരണങ്ങൾ നൽകിയത്.ഗർഭാശയ അർബുദം കൂടുതലായി സെർവിക്കൽ ഭാഗത്താണ് ബാധിക്കുന്നത്. ഇന്ന് ഇന്ത്യയിൽ ടാറ്റ ഹോസ്പിറ്റലിൽ ഇതിനായി ആധുനീക ചികിൽസ മാർഗങ്ങൾ ഉള്ളതായി ഡോക്ടർ പറഞ്ഞു. ആദ്യ ഘട്ടത്തിൽ കണ്ടെത്തി ചികിത്സിച്ചാൽ ഈ രോഗം പിടിച്ചു നിർത്താൻ സാധിക്കുമെന്നും ഡോ രോഹിണി കുൽക്കർണി പറഞ്ഞു.

ആമാശയ, കുടൽ ക്യാൻസർ രോഗങ്ങളെ കുറിച്ചാണ് ഡോ മനീഷ് ഭണ്ഡാരെ വിവരിച്ചത്. ആമാശയത്തിൽ പലവിധ അവയവങ്ങൾ ഉള്ളതിനാൽ ഈ അർബുദം ഏതെങ്കിലും അവയവത്തെ ബാധിക്കാവുന്നതാണെന്നും ഡോക്ടർ വിശദീകരിച്ചു. ഇതിനെല്ലാം ഇന്ന് ടാറ്റ ആശുപത്രിയിൽ നൂതന ചികിത്സാ രീതികൾ ലഭ്യമാണെന്നും ഡോക്ടർ പറഞ്ഞു. ജീവിത ശൈലികൾ ശ്രദ്ധിച്ച് നല്ല ഭക്ഷണ രീതികൾ, പതിവായുള്ള വ്യായാമം എന്നിവ തുടർന്ന് പോകേണ്ടത് അനിവാര്യമാണെന്നും ലഹരി പദാർത്ഥങ്ങൾ മുഴുവനായും ഉപേക്ഷിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തുടർന്ന് നടന്ന ചോദ്യോത്തര വേളയിൽ പങ്കെടുത്തവരുടെ സംശയങ്ങൾക്ക് വിദഗ്ധർ മറുപടി നൽകി. കീമോ തെറാപ്പി ചികിത്സയെ പറ്റി സംശയങ്ങൾ ഉന്നയിച്ചു. DR. MANISH ൻ്റെ മറുപടിയിൽ ജീവൻ നില നിർത്താൻ വളരെ അത്യാവശ്യ മായിരിക്കും കീമോ നൽകുന്നത്, തീർച്ചയായും അതിൻ്റെ പാർശ്വ ബലങ്ങൾ ഉണ്ടായാൽ തന്നെയും അതിൻ്റെ ഗുണം കുറെ കാലങ്ങൾ നീണ്ടു നിൽക്കും എന്നും അദ്ദേഹം പറഞ്ഞു.

ജനറൽ സെക്രട്ടറി ഓ കെ പ്രസാദ് വിശിഷ്ട വ്യക്തികളെ സ്വാഗതം ചെയ്തു. അർബുദ രോഗത്തെ പറ്റിയുള്ള സമതി നടത്തുന്ന മൂന്നാമത് സെമിനാർ ആണ് ഇത് എന്നും ഇനിയും ബോധവൽകരണ സെമിനാറുകൾ സങ്കടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ശ്രീമതി മായ സഹജൻ നന്ദി രേഖപ്പെടുത്തി. ട്രെഷഷറർ ചന്ദ്രൻ വി.വി, അസ്സി. ട്രെഷഷറർ പി. പൃഥ്വീരാജ്, സോണൽ സെക്രട്ടറി മാരായ രാജൻ എൻ എസ്, കമലാനന്ദൻ, മുരളീധരൻ, ഉണ്ണികൃഷ്ണൻ, ശശാങ്കൻ എന്നിവർ വേദിയിൽ സന്നിഹിതായിരുന്നു. രാധാകൃഷ്ണൻ, പവിത്രൻ വി എൻ, മനു മോഹൻ, പ്രദീപ്കുമാർ, പങ്കജാക്ഷൻ എന്നിവർ നേതൃത്വം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here